in , ,

ലോക അത്‌ലറ്റിക്‌സിന് ഇനി 96 ദിനങ്ങള്‍; കൗണ്ട്ഡൗണ്‍ തുടരുന്നു

സെപ്തംബറില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായുള്ള നൂറുദിന കൗണ്ട്ഡൗണില്‍ നിന്ന്

ദോഹ: ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2019ലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇനി നൂറില്‍ താഴെ ദിവസങ്ങള്‍ മാത്രം. ഇതുമായി ബന്ധപ്പെട്ട കൗണ്ട്ഡൗണിന് ബുധനാഴ്ച തുടക്കമായി. അടുത്തവര്‍ഷം സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ആറുവരെയാണ് ചാമ്പ്യന്‍ഷിപ്പ്. മത്സരങ്ങള്‍ക്ക് ഇനി 97 ദിനങ്ങള്‍. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കൗണ്ട്ഡൗണ്‍.സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറിയത്.

ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍ വകുപ്പ് ഡയറക്ടര്‍ ശൈഖ അസ്മ അല്‍താനി പങ്കെടുത്തു. മിഡ്‌നൈറ്റ് മാരത്തോണും 4-400 മീറ്റര്‍ മിക്ഡസ് റിലേയുമാണ് ദോഹ അത്‌ലറ്റിക്‌സിന്റെ ഏറ്റവും പ്രധാന സവിശേഷത. ലോക അത്‌ലറ്റിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് 4-400 മീറ്റര്‍ മിക്ഡസ് റിലേ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 21വര്‍ഷമായി ഖത്തര്‍ ഐഎഎഫ് ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിച്ചുവരികയാണ്. 2019 ദോഹ അത്‌ലറ്റിക്‌സ് അവിസ്മരണീയമായ അനുഭവമാക്കാനാണ് ലക്ഷ്യമിടുന്നത്. ഖത്തറിന്റെ പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന ടൂര്‍ണമെന്റായിരിക്കുമിത്.

വിവിധ രാജ്യങ്ങളില്‍നിന്നായി 3000ലധികം താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിത്തിലായിരിക്കും ചാമ്പ്യന്‍ഷിപ്പിലെ പ്രധാന മത്സരങ്ങള്‍ നടക്കുക. മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായാണ് ലോക അത്‌ലറ്റിക്‌സ് നടക്കുന്നതെന്ന പ്രത്യേകതയുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മംഗോളിയ സായുധ അഭ്യാസപ്രകടനത്തില്‍ ഖത്തര്‍ പങ്കെടുത്തു

പ്രതിസന്ധികള്‍ സൃഷ്ടിപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണം: വിദേശകാര്യമന്ത്രി