in ,

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: മൈക്ക് പവല്‍ അംബാസഡര്‍

മൈക്ക് പവല്‍

ദോഹ: ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2019ലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക അംബാസറായി വിഖ്യാത ലോങ്ജമ്പ് താരം മൈക്ക് പവലിനെ നിയോഗിച്ചു. ലോക ലോങ്ജമ്പ് റെക്കോര്‍ഡ് ജേതാവും രണ്ടു തവണ ലോകചാമ്പ്യനുമായിരുന്നു മൈക്ക് പവല്‍. ദോഹയിലെത്തുന്നതിനും ചാമ്പ്യന്‍ഷിപ്പില്‍ പങ്കാളിയാകുന്നതിനും ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് മൈക്ക് പവല്‍ പ്രതികരിച്ചു.

11-ാമത് ലോകചാമ്പ്യന്‍ഷിപ്പിലാണ് പവല്‍ പങ്കെടുക്കാനൊരുങ്ങുന്നത്. ഇതില്‍ മൂന്നെണ്ണത്തില്‍ അത്‌ലറ്റായും എട്ടെണ്ണത്തില്‍ അംബാസഡറുമായാണ് പങ്കെടുത്തത്. 1991ലെ ടോക്കിയോ ലോക ചാമ്പ്യന്‍ഷിപ്പില്‍ മൈക്ക് പവല്‍ പങ്കെടുത്ത ലോങ്ജമ്പ് മത്സരം ഇതിഹാസസമാനമായിരുന്നു.

നേരത്തെ ആഷ്ടണ്‍ ഈറ്റണിനെയും പത്‌നി ബ്രിയാനി തെയ്‌സണ്‍ ഈറ്റണിനെയും അംബാസഡര്‍മാരായി തെരഞ്ഞെടുത്തിരുന്നു. ഒന്നിലധികം തവണ ഡെക്കാത്ത്‌ലണില്‍ ലോക, ഒളിമ്പിക് ചാമ്പ്യനായിരുന്നു ആഷ്ടണ്‍.

2016ലെ ലോക ഇന്‍ഡോര്‍ പെന്റാത്‌ലണ്‍ ചാമ്പ്യനാണ് ബ്രിയാനി തെയ്‌സന്‍. ഈറ്റണ്‍ ദമ്പതികള്‍ കാഴ്ചക്കാരായി പങ്കെടുക്കുന്ന ആദ്യത്തെ ലോക ചാമ്പ്യന്‍ഷിപ്പാണ് ദോഹയിലേത്. ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കുന്ന ഡെക്കാത്‌ലണ്‍, ഹെപ്റ്റാത്‌ലണ്‍ മത്സരങ്ങളില്‍ ഇരുവരുടെയും സാന്നിധ്യമുണ്ടാകും.ദോഹ ചാമ്പ്യന്‍ഷിപ്പില്‍ അംബാസഡറായി പങ്കെടുക്കാനാകുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു.

തയാറെടുപ്പുകളും ക്രമീകരണങ്ങളുമെല്ലാം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഖത്തറിന്റെ ഒരുക്കങ്ങളില്‍ രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍(ഐഎഎഎഫ്) സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ആറുവരെയാണ് ചാമ്പ്യന്‍ഷിപ്പ്. മിഡ്‌നൈറ്റ് മാരത്തോണും 4-400 മീറ്റര്‍ മിക്ഡസ് റിലേയുമാണ് ദോഹ അത്‌ലറ്റിക്‌സിന്റെ ഏറ്റവും പ്രധാന സവിശേഷത.

ലോക അത്‌ലറ്റിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് 4-400 മീറ്റര്‍ മിക്ഡസ് റിലേ സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നായി 2000ലധികം താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിത്തിലായിരിക്കും ചാമ്പ്യന്‍ഷിപ്പിലെ പ്രധാന മത്സരങ്ങള്‍.

മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായാണ് ലോക അത്‌ലറ്റിക്‌സ് നടക്കുന്നതെന്ന പ്രത്യേകതയുണ്ട്. 213 രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകളാണ് മത്സരിക്കുന്നത്. പത്തു ദിവസങ്ങൡലായി 128 മത്സരഇനങ്ങളാണ് നടക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

13-ാമത് എജുക്കേഷന്‍ എക്‌സലന്‍സ് പുരസ്‌കാരത്തിനുള്ള നടപടികള്‍ തുടങ്ങി

എട്ടാമത് ശൈത്യകാല കാര്‍ഷിക ചന്തകളില്‍ 125 ഫാമുകള്‍ പങ്കെടുക്കും