in ,

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ആത്മവിശ്വാസത്തില്‍ ഖത്തര്‍ ടീം

മുതാസ് ബര്‍ഷിം

ദോഹ: ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്ന ആത്മവിശ്വാസത്തില്‍ ഖത്തര്‍. ഹൈജമ്പ് താരം മുതാസ് ബര്‍ഷിം ഉള്‍പ്പടെയുള്ള മുന്‍നിരതാരങ്ങളാണ് മത്സരരരംഗത്തിറങ്ങുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കായികതാരങ്ങളാണ് ദോഹയില്‍ മത്സരിക്കുന്നത്.

2022 ഫിഫ ലോകകപ്പ എന്നിവയ്ക്ക് വേദിയാകുന്ന ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ സെപ്തംബര്‍ 27 മുതലാണ് മത്സരങ്ങള്‍. ഹൈജമ്പില്‍ മുതാസ് ബര്‍ഷിം, 400 മീറ്ററിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും അബ്ദുല്‍റഹ്മാന്‍ സാംബയും ഖത്തറിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷകള്‍.

400 മീറ്ററില്‍ അബ്ദുല്‍ഇലാഹ് ഹാറൂണ്‍ ഉള്‍പ്പടെയുള്ള അത്‌ലറ്റുകള്‍ ഖത്തറിന്റെ സുവര്‍ണ പ്രതീക്ഷകളാണ്. 2017ലെ ഐഎഎഎഫ് അത്‌ലറ്റ് ഓഫ് ദി ഇയറായ മുതാസ് ബര്‍ഷിമായിരിക്കുംം ഖത്തര്‍ സംഘത്തെ നയിക്കുക. ചാമ്പ്യന്‍ഷിപ്പില്‍ 16 പുരുഷന്‍മാരും രണ്ടു വനിതകളും ഉള്‍പ്പടെ 18 അംഗ ടീമായിരിക്കും ഖത്തറിനെ പ്രതിനിധീകരിക്കുക.

ബര്‍ഷിം സ്വന്തം കാണികളുടെ മുന്നില്‍ മികച്ച പ്രകടനത്തോടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. കഴിഞ്ഞ സീസണില്‍ പരാജയമറിയാതെ മുന്നേറിയ അത്‌ലറ്റാണ് അബ്ദുറഹ്മാന്‍ സാംബ. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഖത്തറിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് സാംബ. 400മീറ്ററില്‍ അബ്ദുല്‍ഇലാഹ് ഹാറൂണും മികച്ച ഫോമിലാണ്.

ഏഷ്യന്‍ ചാമ്പ്യനും റെക്കോര്‍ഡ് ജേതാവുമാണ്. ബാസെം മുഹമ്മദ് ഹാമിദ, മുഹമ്മദ് നാസിര്‍ അബ്ബാസ്, ഫെമി ഒഗുനോഡെ, അഷ്‌റഫ് ഹുസൈന്‍ ഉസ്മാന്‍ എന്നിവരും സാംബയും ഹാറൂണും 400 മീറ്റര്‍ റിലേ ടീമിലെ അംഗങ്ങളാണ്.

100 മീറ്ററില്‍ ഉവാബ് ബാരോ, 200 മീറ്ററില്‍ അബ്ദുല്‍അസീസ് മുഹമ്മദ്, 800 മീറ്ററില്‍ അബൂബക്കര്‍ ഹൈദര്‍ അബ്ദുല്ല, 1500 മീറ്ററില്‍ അബ്ദുല്‍റഹ്മാന്‍ സഈദ് ഹസന്‍, 3000മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ യാസിര്‍ സലേം ബഗ്‌രബ്, ഹാമര്‍ത്രോയില്‍ അഷ്‌റഫ് അംഗദ് അല്‍സീഫി, 4-100 മീറ്റര്‍ റിലേയില്‍ യാക്കൂബ് സഈദ് അല്‍ഹസനി, ഉവാബ് ബാരോ, മുഹമ്മദ് സക്കരിയ ഖാലിദ്, അബ്ദുല്‍അസീസ് മുഹമ്മദ് സലേം, ഫെമി ഒഗുനോഡെ, ടോസിന്‍ ഒഗുനോഡെ എന്നിവരുള്‍പ്പെട്ടതാണ് ഖത്തറിന്റെ പുരുഷ ടീം.

400 മീറ്ററില്‍ കെന്‍സ സോസ്സെ, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മറിയം ഫരീദ് എന്നിവരാണ് ചാമ്പ്യന്‍ഷിപ്പിലെ ഖത്തറിന്റെ വനിതാസാന്നിധ്യങ്ങള്‍. ചാമ്പ്യന്‍ഷിപ്പിനായി ഏറ്റവും മികച്ചതും അത്യാധുനികമായ സൗകര്യങ്ങളുമാണ് ദോഹയില്‍ സജ്ജമാക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വിചാരണയില്ലാതെ തടവില്‍ 1000 ദിവസം പൂര്‍ത്തിയാക്കി അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍

ഖത്തര്‍ എയര്‍വേയ്‌സ്- കാസ് യൂപെന്‍ സഹകരണം പ്രഖ്യാപിച്ചു