
ദോഹ: ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2019ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക അംബാസറായി സ്വീഡിഷ് ഒളിമ്പിക് ഹൈജമ്പ് ചാമ്പ്യന്‍ സ്റ്റെഫാന്‍ ഹോമിനെ നിയോഗിച്ചു. ലോകചാമ്പ്യന്‍ഷിപ്പിനായി ഐഎഎഎഫിന്റെ അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് സ്റ്റെഫാന്‍ ഹോം പറഞ്ഞു.
1999നും 2007നുമിടയില്‍ തുടര്‍ച്ചയായ അഞ്ചു ലോകചാമ്പ്യന്‍ഷിപ്പുകളില്‍ ഹോം മത്സരിച്ചു. നാലു തവണ ലോക ഇന്‍ഡോര്‍ അത്ലറ്റിക്സ് കിരീടം നേടിയിട്ടുണ്ട്. 2008ല്‍ ടോപ് ലെവല്‍ മത്സരങ്ങളില്‍നിന്നും വിരമിക്കുകയായിരുന്നു. ദോഹയില്‍ പുരുഷ, വനിതാവിഭാഗം ഹൈജമ്പ് മത്സരങ്ങളില്‍ കാണിയായി സ്റ്റെഫാന്‍ ഹോമിന്റെ സാന്നിധ്യമുണ്ടാകും.
നേരത്തെ വിഖ്യാത ലോങ്ജമ്പ് താരം മൈക്ക് പവലിനെയും ആഷ്ടണ്‍ ഈറ്റണിനെയും പത്നി ബ്രിയാനി തെയ്സണ്‍ ഈറ്റണിനെയും അംബാസഡര്‍മാരായി തെരഞ്ഞെടുത്തിരുന്നു. ഒന്നിലധികം തവണ ഡെക്കാത്ത്ലണില് ലോക, ഒളിമ്പിക് ചാമ്പ്യനായിരുന്നു ആഷ്ടണ്‍.
2016ലെ ലോക ഇന്‍ഡോര്‍ പെന്റാത്ലണ് ചാമ്പ്യനാണ് ബ്രിയാനി തെയ്സന്. ഈറ്റണ്‍ ദമ്പതികള്‍ കാഴ്ചക്കാരായി പങ്കെടുക്കുന്ന ആദ്യത്തെ ലോക ചാമ്പ്യന്‍ഷിപ്പാണ് ദോഹയിലേത്. ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കുന്ന ഡെക്കാത്ലണ്‍, ഹെപ്റ്റാത്ലണ് മത്സരങ്ങളില്‍ ഇരുവരുടെയും സാന്നിധ്യമുണ്ടാകും.
ലോക ലോങ്ജമ്പ് റെക്കോര്‍ഡ് ജേതാവും രണ്ടു തവണ ലോകചാമ്പ്യനുമായിരുന്നു മൈക്ക് പവല്‍. 11-ാമത് ലോകചാമ്പ്യന്‍ഷിപ്പിലാണ് പവല്‍ പങ്കെടുക്കാനൊരുങ്ങുന്നത്. ഇതില്‍ മൂന്നെണ്ണത്തില്‍ അത്ലറ്റായും എട്ടെണ്ണത്തില്‍ അംബാസഡറുമായാണ് പങ്കെടുത്തത്.
1991ലെ ടോക്കിയോ ലോക ചാമ്പ്യന്‍ഷിപ്പില്‍ മൈക്ക് പവല്‍ പങ്കെടുത്ത ലോങ്ജമ്പ് മത്സരം ഇതിഹാസസമാനമായിരുന്നു. സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ആറുവരെയാണ് ചാമ്പ്യന്‍ഷിപ്പ്. മിഡ്നൈറ്റ് മാരത്തോണും 4-400 മീറ്റര്‍ മിക്ഡസ് റിലേയുമാണ് ദോഹ അത്ലറ്റിക്സിന്റെ ഏറ്റവും പ്രധാന സവിശേഷത.
ലോക അത്ലറ്റിക്സ് ചരിത്രത്തില്‍ ആദ്യമായാണ് 4-400 മീറ്റര്‍ മിക്ഡസ് റിലേ സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നായി 2000ലധികം താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിത്തിലായിരിക്കും ചാമ്പ്യന്‍ഷിപ്പിലെ പ്രധാന മത്സരങ്ങള്‍.
മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായാണ് ലോക അത്ലറ്റിക്സ് നടക്കുന്നതെന്ന പ്രത്യേകതയുണ്ട്. 213 രാജ്യങ്ങളില്‍ നിന്നുള്ള അത്ലറ്റുകളാണ് മത്സരിക്കുന്നത്. പത്തു ദിവസങ്ങൡലായി 128 മത്സരഇനങ്ങളാണ് നടക്കുന്നത്.