in ,

ലോക അത്‌ലറ്റിക്‌സ്: ഫലാഹ് ഫാല്‍ക്കണ്‍ എജ്യൂക്കേഷന്‍ സിറ്റിയില്‍

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഭാഗ്യചിഹ്നമായ ഫലാഹ് ഫാല്‍ക്കണ്‍ എജ്യൂക്കേഷന്‍ സിറ്റിയിലെത്തിയപ്പോള്‍

ദോഹ: സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ദോഹയില്‍ നടക്കുന്ന ഐഎഎഎഫ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നത്തിന്റെ ഖത്തറിലെ പര്യടനം തുടരുന്നു. ഫലാഹ് എന്ന പേരിലുള്ള ഫാല്‍ക്കണാണ് ദോഹ 2019ന്റെ ഭാഗ്യചിഹ്നം.

ഫലാഹ് ഫാല്‍ക്കണിന്റെ ദോഹയിലെ സന്ദര്‍ശനത്തിന് മികച്ച പ്രതികരണം. കഴിഞ്ഞദിവസം ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യൂക്കേഷന്‍ സിറ്റിയില്‍ ഫലാഹ് സന്ദര്‍ശനം നടത്തി. എജ്യൂക്കേഷന്‍ സിറ്റി സ്റ്റുഡന്റ് സെന്ററിലെ(മുല്‍തഖ) വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി.

കുട്ടികളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും കുട്ടികളുടെ ആവേശത്തില്‍ പങ്കാളിയാവുകയും ചെയ്തു. മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി കമ്യൂണിറ്റികളെ യോജിപ്പിക്കുകയും കൂട്ടിയിണക്കുകയും ചെയ്യുകയെന്നതാണ് ഫലാഹിന്റെ ദൗത്യം.

213 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകളെ വരവേല്‍ക്കുന്ന ഫലാഹ് ഫാല്‍ക്കണ്‍ എന്ന ഭാഗ്യരൂപമാണ്. പത്തു ദിവസങ്ങൡലായി 128 മത്സരഇനങ്ങളാണ് നടക്കുന്നത്. വിവിധ വേദികളില്‍ കായികപ്രമികളുമായും കുടുംബാംഗങ്ങളുമായും കൂട്ടികളുമായെല്ലാം ഫലാഹ് ആശയവിനിമയം നടത്തുന്നുണ്ട്.

സ്‌പോര്‍ട്ടിങ് ക്യാമ്പുകള്‍, മാളുകള്‍, കോഫിഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ഫലാഹിന്റെ സാന്നിധ്യമുണ്ട്. അത്‌ലറ്റിക്‌സിന്റെ സന്ദേശവും ഖത്തരി മൂല്യങ്ങളും രാജ്യത്തെ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയാണ് ദൗത്യം.

അത്‌ലറ്റിക്‌സ് ലോകചാമ്പ്യന്‍ഷിപ്പിന്റെ ഏറ്റവും കൃത്യവും അനുയോജ്യവുമായ മുഖമാണ് ഫലാഹെന്ന് പ്രാദേശിക സംഘാടകസമിതി മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ശൈഖ അസ്മ അല്‍താനി പറഞ്ഞു. വേഗത, കാഴ്ചപ്പാട്, മുന്നില്‍നിന്നുകൊണ്ട് ലക്ഷ്യത്തിലേക്കുള്ള വേട്ട എന്നിവയെയെല്ലാം പ്രതിഫലിപ്പിക്കുന്നതാണ് ഫലാഹ് ഫാല്‍ക്കണ്‍.

മാത്സര്യവും പോരാട്ടവീര്യവുമുള്ളതാണ് ഫലാഹ്. ഖത്തറിനെയും അറബ് രാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം സവിശേഷ പ്രാധാന്യമുള്ളതാണ് ഫാല്‍ക്കണുകള്‍. ഖത്തരിപതാകയുടെ മറൂണ്‍ നിറത്തോടെയാണ് അത്‌ലറ്റിക് ഫാല്‍ക്കണിന്റെ രൂപം തയാറാക്കിയത്. ലോകചാമ്പ്യന്‍ഷിപ്പിനെക്കുറിച്ച് കുട്ടികള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയാനും മനസിലാക്കാനും ഫലാഹ് ഫാല്‍ക്കണിന്റെ സന്ദര്‍ശനത്തിലൂടെ സാധിക്കുന്നു.

ഫലാഹിന്റെ പര്യടനം സംബന്ധിച്ച വിശദാംശങ്ങള്‍ ഔദ്യോഗിക സോഷ്യല്‍മീഡിയ ചാനലുകളില്‍ ലഭ്യമാണ്. ദേശീയ കായികദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള അവ്‌സാജ് അക്കാഡമിയില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തിലായിരുന്നു ഭാഗ്യചിഹ്നം പ്രകാശിപ്പിച്ചത്.

മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായി നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി തയാറെടുപ്പുകളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാകുന്നു. സെപ്തംബര്‍ 28നാണ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നത്. ത്സരങ്ങള്‍ നടക്കുന്ന ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഫലാഹ് ഫാല്‍ക്കണിന്റെ സാന്നിധ്യമുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നജഹ് അറബ് ഫോറത്തില്‍ ശൈഖ മൗസ പങ്കെടുത്തു

കരിയറില്‍ സുപ്രധാന നേട്ടങ്ങള്‍ പിന്നിട്ട് ഡോ.ഖാലിദ് അല്‍അത്തിയ്യ