
ദോഹ: ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ വീക്ഷിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്താനിയെത്തി. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഡോ.തോമസ് ബാഷ്, രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷന് പ്രസിഡന്റ് ലോര്‍ഡ് സെബാസ്റ്റിയന് കോ, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും സംഘാടകസമിതി ചെയര്‍മാനുമായ ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

4-400 മീറ്റര്‍ മിക്സഡ് റിലേ, ലോങ്ജമ്പ്, ഹാമര്‍ത്രോ, പുരുഷന്മാരുടെ 100 മീറ്റര്‍ ഫൈനല്‍ മത്സരങ്ങള്‍ അമീര്‍ വീക്ഷിച്ചു.