in ,

ലോക അത്‌ലറ്റിക്‌സ്: വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍

ക്യാപ്റ്റന്‍ മുബാറക്ക് ബിലാല്‍ അല്‍അലി

ദോഹ: ഐഎഎഎഫ് ലോക അത്‌ലറ്റിക്‌സിന് വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നു സംഘാടകസമിതി എല്ലാ തയാറെടുപ്പുകളും സജ്ജമാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ വിജയം ഉറപ്പുവരുത്തുന്നതിനും എല്ലാ മേഖലകളിലും ഖത്തറിന്റെ നേതൃത്വവും പരമാധികാരവും സ്ഥിരീകരിക്കുന്നതിനും വലിയ പങ്ക് വഹിക്കാന്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ സജ്ജരാക്കി.

എല്ലാവര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാനും സമിതി ശ്രദ്ധ നല്‍കുന്നുണ്ട്. അത്ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളും കായിക സൗകര്യങ്ങളും സുരക്ഷിതമാക്കുക എന്നതാണ് ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതിയുടെ യൂണിറ്റുകളിലൊന്നായ സുരക്ഷാസമിതിയുടെ ദൗത്യമെന്ന് സമിതിയുടെ ചെയര്‍മാന്‍ ക്യാപ്റ്റന്‍ മുബാറക്ക് ബിലാല്‍ അല്‍അലി പറഞ്ഞു. പല യൂണിറ്റുകളും സുരക്ഷാസമിതിയുടെ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നു.


ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകള്‍, ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ്, ലഖ്‌വിയയിലെ ഘോഷയാത്ര വകുപ്പ്, സാങ്കേതിക, ടെലികമ്മ്യൂണിക്കേഷന്‍, സെക്യൂരിറ്റി സിസ്റ്റംസ് യൂണിറ്റുകള്‍, കമ്യൂണിക്കേഷന്‍ വകുപ്പ്, മറ്റു യൂണിറ്റുകള്‍, നാഷണല്‍ കമാന്‍ഡ് സെന്റര്‍(എന്‍സിസി), പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രതിനിധീകരിക്കുന്ന മീഡിയ യൂണിറ്റ് എന്നിവയും സുരക്ഷാ സമിതിയുടെ ഭാഗമാണ്.


ടൂര്‍ണമെന്റിന്റെ സംഘാടക സമിതിക്ക് കീഴില്‍ നിരവധി കമ്മിറ്റികളുണ്ട്: ഫെസിലിറ്റി കമ്മിറ്റി, മീഡിയ കമ്മിറ്റി, പ്രൊമോട്ടിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍ കമ്മിറ്റി, ഡോപ്പിംഗ് വിരുദ്ധ സമിതി, മെഡിക്കല്‍ കമ്മിറ്റി, ആസൂത്രണ, പ്രവര്‍ത്തന സമിതി, പ്രോട്ടോക്കോള്‍ കമ്മിറ്റി, ഇവന്റ് സേവന സമിതി എന്നിവ. 2017ല്‍ ലണ്ടന്‍ ആതിഥേയത്വം വഹിച്ച ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനു മുമ്പുതന്നെ ടീം രൂപീകരിച്ച് കമ്മിറ്റികള്‍ ഏകോപനത്തിലൂടെ ദൗത്യങ്ങള്‍ തുടങ്ങി.

തുടര്‍ച്ചയായി യോഗങ്ങളും വിലയിരുത്തലും നടത്തി ടൂര്‍ണമെന്റിന്റെ വിജയം ഉറപ്പാക്കാന്‍ ഏകോപനം നടത്തി. സുരക്ഷാ കമ്മിറ്റി ഈ പരിപാടിക്കായി പൂര്‍ണ്ണമായും തയ്യാറായിട്ടുണ്ട്. കായിക സൗകര്യങ്ങളുടെയും പങ്കെടുക്കുന്ന പ്രതിനിധികള്‍ താമസിക്കുന്ന ഹോട്ടലുകളുടെ സുരക്ഷയും പൂര്‍ണമായും ഉറപ്പാക്കിയിട്ടുണ്ട്.

ഖത്തറിന്റെ പ്രശസ്തിക്ക് അനുസൃതമായി ഈ ്പ്രധാനപരിപാടിയുടെ വിജയം ഉറപ്പാക്കാന്‍ സമഗ്രമായ സുരക്ഷാപദ്ധതി തയാറാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റ് നടക്കുന്ന സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട റോഡുകള്‍, ഗതാഗത സുരക്ഷ, ഖലീഫ രാജ്യാന്തര സ്റ്റേഡിയം, ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബിലെ പരിശീലന സ്റ്റേഡിയങ്ങള്‍ കൂടാതെ ഹോട്ടലുകള്‍ക്കും ചുറ്റുമുള്ള എല്ലാ പ്രദേശങ്ങള്‍ക്കും സുരക്ഷക്കായി കര്‍മ്മപദ്ധതി നടപ്പാക്കുന്നുണ്ട്.

ഖത്തറില്‍ നടന്ന പ്രാദേശിക അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ആഭ്യന്തര മന്ത്രാലയത്തിനും ലഖ്‌വിയ ഫോഴ്സിനും പ്രാദേശിക വൈദഗ്ദ്ധ്യം ഉണ്ട്. സുരക്ഷാ സമിതി എല്ലാ സുരക്ഷാ മാര്‍ഗങ്ങളും തേടിയിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ മുബാറക് ബിലാല്‍ അല്‍ അലി പറഞ്ഞു.റോഡുകള്‍ക്കും ഗതാഗതത്തിനുമായി പദ്ധതികള്‍ തയ്യാറാക്കല്‍, പ്രധാന റോഡുകളിലെ ക്രമീകരണങ്ങള്‍, പങ്കെടുക്കുന്ന ടീമുകള്‍ക്കും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഗതാഗതം സുഗമമാക്കുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍, ചാമ്പ്യന്‍ഷിപ്പിന്റെ സൗകര്യങ്ങളെക്കുറിച്ചുള്ള ഫീല്‍ഡ് ടൂറുകള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു.

സ്റ്റേഡിയങ്ങളുടെ സുരക്ഷക്ക് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ നിര്‍ദേശങ്ങള്‍ സമിതി പാലിക്കുന്നുണ്ട്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളുടെ നിയമങ്ങള്‍ക്കനുസൃതമായി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതില്‍ അടിയന്തിര എക്‌സിറ്റ്, അഗ്‌നിശമന സംവിധാനങ്ങള്‍, ഗാലറികളിലേക്ക് പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കല്‍, അന്താരാഷ്ട്ര നിരോധിത വസ്തുക്കള്‍ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കുന്നത് തടയുക എന്നിവ ഉള്‍പ്പെടുന്നു.

പ്രധാന മത്സരങ്ങള്‍ നടക്കുന്ന ഖലീഫ സ്റ്റേഡിയം, മാരത്തോണും വാക്കിങ് റേസും നടക്കുന്ന ദോഹ കോര്‍ണീഷ്, ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവ കേന്ദ്രീകരിച്ചാണ് സുരക്ഷ ഉറപ്പാക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ആഗസ്തില്‍ അനുവദിച്ചത് 415 കെട്ടിട പെര്‍മിറ്റുകള്‍; മുന്നില്‍ റയ്യാന്‍

ലോക അത്‌ലറ്റിക്‌സ്: വേദികളുടെ സൗകര്യങ്ങള്‍ അമീര്‍ സന്ദര്‍ശിച്ചു