in ,

ലോക അത്‌ലറ്റിക്‌സ്: വേദികളുടെ സൗകര്യങ്ങള്‍ അമീര്‍ സന്ദര്‍ശിച്ചു

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശനം നടത്തിയപ്പോള്‍

ദോഹ: ഐഎഎഎഫ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശനം നടത്തി. ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ലോക അത്‌ലറ്റിക്‌സിന്റെ സൗകര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു സന്ദര്‍ശന ലക്ഷ്യം. ആസ്പയര്‍ സോണിലും അമീര്‍ സന്ദര്‍ശനം നടത്തി.

സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ആറുവരെയാണ് ലോക ചാമ്പ്യന്‍ഷിപ്പ്. ഇപ്പോള്‍ നടന്നുവരുന്ന തയാറെടുപ്പുകളെക്കുറിച്ചും അമീറിനോടു വിശദീകരിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനായി നിയുക്തമാക്കിയ വിവിധ സൗകര്യങ്ങളും മേഖലകളും അമീര്‍ സന്ദര്‍ശിച്ചു.

ബാഹ്യ ടൂര്‍ ഏരിയകള്‍, കളിക്കാരുടെയും ആസ്വാദകരുടെയും പ്രവേശന മേഖലകള്‍, മാധ്യമങ്ങള്‍ക്കായി നിയുക്തമാക്കിയ കേന്ദ്രങ്ങള്‍ എന്നിവയുടെയെല്ലാം സൗകര്യങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി.

ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) പ്രസിഡന്റും ഐഎഎഎഫ് ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഉന്നതതല സംഘാടകസമിതി ചെയര്‍മാനുമായ ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനിയും സമിതിയിലെ നിരവധി ഉദ്യോഗസ്ഥരും അമീറിനൊപ്പമുണ്ടായിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ലോക അത്‌ലറ്റിക്‌സ്: വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍

സീട്രേഡ് യൂറോപ്പ് 2019ല്‍ ഖത്തര്‍ പങ്കെടുത്തു