
ദോഹ: ലോകത്തെ മികച്ച അത്ലറ്റുകളെ നേരില്‍ കാണാനും അവരുമായി ഇടപഴകാനുമുണ്ടായ ഭാഗ്യമോര്‍ത്ത് ആഹ്ലാദിക്കുകയാണ് ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ സ്പോര്‍ട്സ് അസോസിയേറ്റായി വളണ്ടിയറിംഗ് ചെയ്യുന്ന എം ഇ എസ് ഇന്ത്യന്‍ സ്കൂളിലെ കായിക അധ്യാപകനായ ബിനോയ്. ഖത്തര്‍ തന്നിരിക്കുന്നത് മികച്ച അവസരമാണ്.
ഒരുപാട് കായിക മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷെ ലോകോത്തരമായ കായിക മേളയെന്ന നിലയില്‍ ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാനും അതില്‍ സന്നദ്ധസേവനം നടത്താനും സാധിച്ചുവെന്നത് അഭിമാനകരമാണ്. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ഓരോ രാജ്യത്തിന്റേയും മികച്ച അത്ലറ്റുകള് അതും ലോക റെക്കോര്‍ഡുകളിട്ട താരങ്ങളാണ് ദോഹയിലെത്തിയത്.

അവര്‍ക്കുള്ള പരിശീലന കേന്ദ്രത്തില്‍ അവരെ സഹായിക്കാനായി പ്രവര്‍ത്തിക്കാനാണ് സാധിച്ചത്. ഓരോ അത്ലറ്റുകളെ നേരില്‍ കാണാനും നേരില്‍ ഇടപഴകാനും സാധിച്ചതില്‍ ഖത്തറിന് നന്ദി പറയുന്നുവെന്നും ബിനോയ് വ്യക്തമാക്കി.