in ,

ലോക ഇസ്‌ലാമിക് സാമ്പത്തികഫോറം ഖത്തറില്‍

ദോഹ: 14-ാമത് ലോക ഇസ്‌ലാമിക് സാമ്പത്തികഫോറം ഖത്തറില്‍. അടുത്തവര്‍ഷം ഒക്‌ടോബറില്‍ ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഫോറത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും മലേഷ്യന്‍ പ്രധാനമന്ത്രി ഡോ.മഹാതീര്‍ മുഹമ്മദും പങ്കെടുക്കും. ലോകത്തിലെ 80 രാജ്യങ്ങളില്‍ നിന്നായി വിവിധ സര്‍ക്കാരുകളുടെ തലവന്‍മാര്‍ ഉള്‍പ്പടെ 2500ലധികം പ്രതിനിധികളുടെ പങ്കാളിത്തമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയവും വേള്‍ഡ് ഇസ്ലാമിക് ഇക്കണോമിക് ഫൗണ്ടേഷനും(ഡബ്ല്യുഐഇഎഫ്) സംയുക്തമായി ഒപ്പുച്ചെു.
സാമ്പത്തിക പുനസ്ഥാപനം: സമഗ്ര വളര്‍ച്ച എന്ന പ്രമേയത്തില്‍ അടുത്തവര്‍ഷം ഒക്ടോബര്‍ 20 മുതല്‍ 22വരെയാണ് ഫോറം.
വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ധനകാര്യ ഡയറക്ടര്‍ നാസര്‍ അല്‍ മുഹന്നദിയും ഡബ്ല്യുഐഇഎഫ് മാനേജിംഗ് ഡയറക്ടര്‍ ദാതുക് സയ്യിദ് അബുബക്കര്‍ അല്‍മുഹ്‌സാറുമാണ് കരാറില്‍ ഒപ്പുവെച്ചത്. മലേഷ്യന്‍ പ്രധാനമന്ത്രി ഡോ.മഹാതീര്‍ മുഹമ്മദ്, ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരി എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
ഡബ്ല്യുഐഇഎഫ് ചെയര്‍മാനും മലേഷ്യ മുന്‍ ഉപപ്രധാനമന്ത്രിയുമായ തുന്‍ മൂസ ഹിതാം, സെക്രട്ടറി ജനറല്‍ തന്‍ ശ്രീ അഹ്മദ് ഫുസി അബ്ദുള്‍ റസാക്ക്, വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ ഡയറക്ടര്‍ അഹമ്മദ് അഹാന്‍ എന്നിവര്‍ പങ്കെടുത്തു.
ആഗോള സഹകരണം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വ്യാപാര വ്യവസായ മേഖലക്ക് ഫോറം ആഗോള വേദി വാഗ്ദാനം ചെയ്യും. സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിര്‍ണായകമാണ് ഫോറം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പതാക റാലിയില്‍ ആയിരങ്ങള്‍ പങ്കാളികളായി

ദോഹ ഫോറത്തിന് ഇന്ന് തുടക്കം