
ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബിലെ ട്രാന്സ്പോര്ട്ടേഷന് ഡിപ്പോ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ച ആസിഫ് തലശ്ശേരി, ഫൈസല്‍ തോടന്നൂര്‍, ഫിറോസ്, ഖൈസ്, ഷഫീഖ്, സഅദ്, സാജിദ്, അനസ്, താഹിര്‍ അബ്ദുല്ല, ഉസ്മാന്, കഷിമഷിറ്റോ തുടങ്ങിയവര്‍
ദോഹ: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് പങ്കെടുത്ത ലോകോത്തര കായിക താരങ്ങള്‍ക്ക് യാത്രാ സംവിധാനമൊരുക്കിയ ആഹ്ലാദത്തിലും ആത്മനിര്‍വൃതിയിലുമാണ് താനും സഹപ്രവര്‍ത്തകരുമെന്ന് ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബിലെ മെയിന്‍ ട്രാന്സ്പോര്ട്ടേഷന് ഡിപ്പോയില്‍ വളണ്ടിയറായി സേവനം ചെയ്ത ഫൈസല്‍ തോടന്നൂര്‍. ഫിലിപ്പീന്‍സ്, ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 20-ഓളം അംഗങ്ങളാണുണ്ടായിരുന്നത്. 3 ഷിഫ്റ്റുകളിലായി 24 മണിക്കൂര്‍ സേവനമാണ് മെയിന്‍ ട്രാന്സ്പോര്ട്ടേഷന് വിഭാഗം ചെയ്തത്.
തലശ്ശേരി സ്വദേശി ആസിഫിന്റെ നേതൃത്വത്തിലായിരുന്നു ഞങ്ങളുടെ വളണ്ടിയറിംഗ്. താരങ്ങളേയും, ഔദ്യോഗിക പ്രതിനിധികളേയും വിവിധ സ്ഥലങ്ങളിലേക്കെത്തിക്കുകയായിരുന്നു ജോലി. ലോക താരങ്ങളായ ജമൈക്കയുടെ യോഹാന്‍ ബ്ലാക്ക്, അമേരിക്കയുടെ ക്രിസ്ത്യന്‍ കോള്മാന്, നിയ അലി തുടങ്ങിയ ലോകചാമ്പ്യന്മാരോട് അടുത്തിടപഴകാനായതിലും ഏറെ സന്തോഷമുണ്ടെന്ന് ഫൈസല്‍ വിശദീകരിച്ചു.