in

ലോക ചാമ്പ്യന്‍ഷിപ്പ് ഭാരദ്വഹനത്തില്‍ ഫരേസ് ഇബ്രാഹിമിന് വെള്ളി

ലോക ഭാരദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഖത്തറിന്റെ ഫാരേസ് ഇബ്രാഹിം

ദോഹ: രാജ്യാന്തര വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷന്‍(ഐഡബ്ല്യുഎഫ്) സംഘടിപ്പിച്ച ലോക ഭാരദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ 96 കിലോഗ്രാം വിഭാഗത്തില്‍ ഖത്തറിന്റെ ഫരേസ് ഇബ്രാഹിം ഹസ്സൗനക്ക് രണ്ടു വെള്ളി മെഡലുകള്‍. തായ്‌ലന്റിലെ പട്ടായയിലായിരുന്നു മത്സരങ്ങള്‍ നടന്നത്. 75 രാജ്യങ്ങളില്‍നിന്നും 107 അത്‌ലറ്റുകളുടെ പങ്കാളിത്തമുണ്ട്.

ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 224 കിലോഗ്രം ഉയര്‍ത്തിയാണ് ചൈനയുടെ തിയാന്‍ താവോക്ക് പിന്നിലായി ഇബ്രാഹിം വെള്ളി നേടിയത്. സ്‌നാച്ചില്‍ 178 കിലോ ഉയര്‍ത്തിയാണ് ഇബ്രാഹിം രണ്ടാമത്തെ വെള്ളി നേടിയത്. ആകെ 402 കിലോയാണ് ഖത്തര്‍ താരം ഉയര്‍ത്തിയത്. അഞ്ചാമത് ഖത്തര്‍ രാജ്യാന്തര ഭാരദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ഫരേസ് ഇബ്രാഹിം സ്വര്‍ണമെഡലുകള്‍ നേടിയിരുന്നു.

21 കാരനായ മുന്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍ ഫരേസ് ഇബ്രാഹിം ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ദോഹയില്‍ സ്‌നാച്ചില്‍ 172 കിലോയും ക്ലീന്‍ ആന്റ് െജെര്‍ക്കില്‍ 225 കിലോയുമാണ് ഉയര്‍ത്തിയത്. ആകെ 397കിലോ ഉയര്‍ത്തി. ഫരേസിന്റെ നേരത്തെയുള്ള മികച്ച പ്രകടനം 388കിലോഗ്രാം ആയിരുന്നു. പട്ടായയില്‍ 400കിലോയിലധികം ഉയര്‍ത്താന്‍ ഖത്തര്‍ താരത്തിനായി. ടോക്കിയോ ഒളിമ്പിക്‌സില്‍ ഖത്തറിന്റെ മെഡല്‍ പ്രതീക്ഷയാണ് ഫരേസ് ഇബ്രാഹിം

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഐസിബിഎഫ് മെഡിക്കല്‍ ക്യാമ്പ് നാളെ

നാലാമത് പ്രവാചക കവിതാമത്സരം: പുരസ്‌കാര പ്രഖ്യാപനം നാളെ