
ദോഹ: ദക്ഷിണകൊറിയയിലെ ഗ്വാങ്ജുവില്‍ നടന്ന 18-ാമത് ഫിന ലോകചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ഖത്തറിന്റെ യാക്കൂബ് അല്‍ഖുലൈഫി നാലാമത്. 1.56.57 മിനുട്ട് സമയത്തിലാണ് ഖത്തര്‍ താരം ഫിനിഷ് ചെയ്തത്. 100 മീറ്റര്‍ ബട്ടര്ഫ്ളൈസ്ട്രോക്കിലും അല്‍ഖുലൈഫി മത്സരിക്കുന്നുണ്ട്. ഖത്തറിന്റെ ഫിറാസ് സെയ്ദി 100 മീറ്റര്‍ ഫ്രീസ്റ്റൈലിലും 50മീറ്റര്‍ ഫ്രീസ്റ്റൈലിലും മത്സരിക്കും. വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഖത്തറിന്റെ നദ അറക്ജി ശനിയാഴ്ച മത്സരിക്കും.