in ,

ലോസ് ഗ്വാര്‍ഡിയോളയുടെ നൃത്തപരിപാടി ഈ മാസം 28ന്

ദോഹ: ലോകത്തിലെ പ്രമുഖ നൃത്ത ദ്വയങ്ങളുടെ പരിപാടി മാര്‍ച്ച് 28ന് ഖത്തറില്‍. മാര്‍സെലോ ഗ്വാര്‍ഡിയോള, ജ്യോര്‍ജിയ മാര്‍ഷിയോറി എന്നിവരുള്‍പ്പെടുന്ന ലോസ് ഗ്വാര്‍ഡിയോളയാണ് ദോഹയില്‍ പരിപാടി അവതരിപ്പിക്കുന്നത്. ഇത് മൂന്നാം തവണയാണ് ലോസ് ഗ്വാര്‍ഡിയോള ഖത്തറിലെത്തുന്നത്.

കത്താറ ഡ്രാമാ തിയറ്ററില്‍ ആഗസ്റ്റ് 28ന് വൈകിട്ട് എട്ട് മണിക്കാണ് പ്രദര്‍ശനം. കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെയും അര്‍ജന്റീന എംബസിയുടെയും സഹകരണത്തോടെ ടാങ്കോ പാഷനാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. അര്‍ജന്റീന, ഉറുഗ്വെ രാജ്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ടാങ്കോ നൃത്തം യുനെസ്‌കോയുടെ പട്ടികയിലിടം നേടിയതാണ്.

ഒപ്പം ലോകത്തിലെ ഏറ്റവും സ്വാധീനമുള്ളതും ജനപ്രിയവുമായ നൃത്തമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. മൂകാഭിനയത്തിലൂടെയും നൃത്തത്തിലൂടെയും കഥകളവതരിപ്പിക്കുന്നതാണ് ലോസ് ഗ്വാര്‍ഡിയോളയുടെ രീതി. ടാങ്കോ നൃത്തം സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും നൃത്തത്തിന്റെ സൗന്ദര്യവും സംസ്‌കാരവും അറിയാന്‍ ഈ ഷോ സഹായകമാകും.

ഖത്തറില്‍ പരിപാടി വീക്ഷിക്കുന്നതിന് വിദേശികള്‍ ഉള്‍പ്പടെ നിരവധിപേര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടാങ്കോ പാഷന്‍ ദോഹ സ്ഥാപകന്‍ അനില്‍കുമാര്‍ പറഞ്ഞു. അര്‍ജന്റീന, ബ്രസീല്‍, ചിലി, ഡെന്‍മാര്‍ക്ക്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ഖത്തര്‍, റഷ്യ, സ്ലോവേനിയ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഇതിന് മുമ്പ് ലോസ് ഗ്വാര്‍ഡിയോള പരിപാടികളവതരിപ്പിച്ചിട്ടുണ്ട്. കത്താറയിലെ പരിപാടിക്ക് 250, 350 റിയാലാണ് ടിക്കറ്റ് നിരക്ക്. ക്യൂ ടിക്കറ്റ്‌സില്‍ ടിക്കറ്റ് ലഭ്യമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പൊതുസ്ഥലങ്ങളില്‍ അല്‍ശമാല്‍ മുനിസിപ്പാലിറ്റിയുടെ ശുചിത്വ കാമ്പയിന്‍

സുഡാന്‍ ഭരണഘടനാരേഖ ഒപ്പുവക്കല്‍ ചടങ്ങില്‍ ഖത്തര്‍ പങ്കെടുത്തു