in

വഖ്‌റ മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷാ ശില്‍പ്പശാല സംഘടിപ്പിച്ചു

ദോഹ: അല്‍വഖ്‌റ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ അടുത്തിടെ ഭക്ഷ്യസുരക്ഷാ ഉപഭോക്തൃ സംരക്ഷണ ശില്‍പ്പശാല സംഘടിപ്പിച്ചു.

അല്‍വഖ്‌റ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷാ ഉപഭോക്തൃ സംരക്ഷണ ശില്‍പ്പശാലയില്‍ നിന്ന്

ശരിയായി കൈകാര്യം ചെയ്യാത്ത ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് റെസ്റ്റോറന്റുകളിലെയും ഭക്ഷ്യ സ്ഥാപനങ്ങളിലെയും തൊഴിലാളികളിലും ഓപ്പറേറ്റര്‍മാരിലും അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ശില്‍പ്പശാല.

അറബി ഭാഷയിലായിരുന്നു ക്ലാസുകളെടുത്തത്. ഒരേസമയം ഇംഗ്ലീഷിലും ഉറുദുവിലും വിവര്‍ത്തനമുണ്ടായിരുന്നു.
തങ്ങളുടെ ജോലിസ്ഥലങ്ങളില്‍ ഭക്ഷ്യസുരക്ഷയുടെ നിലവാരം ഉയര്‍ത്തുന്നതിനും ഈ മേഖലയിലെ ഏറ്റവും പുതിയ വിവരങ്ങളും സംഭവവികാസങ്ങളും അറിയുന്നതിനുമായി ഇത്തരത്തില്‍ കൂടുതല്‍ ശില്‍പ്പശാലകള്‍ നടത്തണമെന്ന് പങ്കെടുത്തവര്‍ താല്‍പര്യപ്പെട്ടതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍ഖോര്‍ മാളില്‍ ‘രുചികളുടെ ഉത്സവം’ ഭക്ഷ്യമേള തുടരുന്നു

സ്റ്റാര്‍സ് ലീഗ്: അല്‍സദ്ദിനും അല്‍സെയ്‌ലിയക്കും ജയം