in ,

വഖ്‌റ സ്‌റ്റേഡിയം ഉദ്ഘാടനം മേയ് 16ന്; വിപുലമായ പരിപാടികള്‍

wakhra stadium

ദോഹ: ഫിഫ ലോകകപ്പിനായി ഒരുങ്ങുന്ന അല്‍വഖ്‌റ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മേയ് 16ന്. അമീര്‍ കപ്പ് ഫൈനലും അന്ന് സ്റ്റേഡിയത്തില്‍ നടക്കും. മത്സരത്തിന്റെ കിക്കോഫിനു മുന്‍പായാണ് ഔദ്യോഗിക ഉദ്ഘാടനചടങ്ങുകള്‍ നടക്കുക.

രാത്രി 10.30നാണ് കിക്കോഫ്. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും(ക്യുഎഫ്എ) ലോകകപ്പ് സംഘാടകചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്നലെ അല്‍ബിദ ടവറിലാിരുന്നു വാര്‍ത്താസമ്മേളനം.

സ്റ്റേഡിയം ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. ഖത്തരി ഫുട്‌ബോളിന്റെ ഷോപീസ് മത്സരത്തിനായി വഖ്‌റ സ്റ്റേഡിയം പൂര്‍ണമായും സജ്ജമായിട്ടുണ്ട്. 40,000 ആണ് സ്റ്റേഡിയത്തിന്റെ ഇരിപ്പിടശേഷി. ഈ വര്‍ഷത്തെ അമീര്‍കപ്പ് ലോകകപ്പിനായൊരുങ്ങുന്ന സ്റ്റേഡിയത്തില്‍ നടത്താനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ക്യുഎഫ്എ മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഖാലിദ് മുബാറക്ക് അല്‍കുവാരി പറഞ്ഞു. 2017ലെ അമീര്‍ കപ്പ് ഫൈനല്‍ നടന്നത് നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലായിരുന്നു. ഫുട്‌ബോള്‍ ആസ്വാദകരുടെും സന്ദര്‍ശകരുടെയും കാഴ്ചാനുഭവം ഉയര്‍ത്തുന്നതിനുതകുന്ന വിവിധങ്ങളായ പരിപാടികള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കും.

എല്ലാ പ്രായത്തിലുമുള്ള കാണികള്‍ക്കും ആസ്വദിക്കാന്‍ പര്യാപ്തമായ പരിപാടികളായിരിക്കും സ്റ്റേഡിയത്തിനു ചുറ്റുമായി ഒരുക്കുക. പ്രാദേശിക വ്യവസായ സംരംഭങ്ങള്‍ക്കും റസ്റ്റോറന്റുകള്‍ക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭ്യമാക്കും. ഈ ഫുട്‌ബോള്‍ കാര്‍ണിവലിലേക്ക് ജനങ്ങളെ പങ്കാളികളാക്കാന്‍ വിപുലമായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 20ലക്ഷം റിയാല്‍ മൂല്യമുള്ള സമ്മാനങ്ങളാണ് ആകെ നല്‍കുന്നത്.

കാറുകള്‍, ഫിഫ്റ്റിവണ്‍ ഈസ്റ്റ് സ്‌റ്റോറുകളില്‍ നിന്നുള്ള പര്‍ച്ചേസ് വൗച്ചറുകള്‍ ഉള്‍പ്പടെുള്ളയവയാണ് സമ്മാനങ്ങള്‍. ക്യുഎഫ്എയുടെ പങ്കാളികളുടെ സഹകരണത്തോടെയും പരിപാടികള്‍ നടക്കും. ഫിഫ ലോകകപ്പിനായുള്ള തയാറെടുപ്പുകളില്‍ നിര്‍ണായക നാഴികക്കല്ലാണ് വഖ്‌റ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനമെന്ന് വഖ്‌റ സ്റ്റേഡിയം പ്രൊജക്റ്റ് മാനേജര്‍ താനി ഖലീഫ അല്‍സാറ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ടിക്കറ്റ് വില്‍പ്പന ദ്രുതഗതിയില്‍ പുരോഗമിക്കുന്നു

അമീര്‍ ഇറ്റാലിയന്‍ സെനറ്റ് പ്രസിഡന്റുമായി ചര്‍ച്ച നടത്തി