in ,

വഖ്‌റ സ്‌റ്റേഡിയത്തില്‍ ശ്രദ്ധാകേന്ദ്രം സാവി ഹെര്‍ണാണ്ടസ്

സാവി ഹെര്‍ണാണ്ടസ് അല്‍വഖ്‌റ സ്റ്റേഡിയത്തില്‍

ദോഹ: അല്‍സദ്ദ് ക്യാപ്റ്റനും സ്പാനിഷ് ഇതിഹാസ താരവുമായ സാവി ഹെര്‍ണാണ്ടസിന്റെ ഖത്തറിലെ അവസാന ഹോം മത്സരം വഖ്‌റ സ്‌റ്റേഡിയത്തില്‍. അമീര്‍ കപ്പ് ഫൈനലില്‍ സദ്ദിനുവേണ്ടി സാവി നാളെ ബൂട്ടണിയും. സദ്ദ് താരമെന്ന നിലയില്‍ സാവിയുടെ അവസാന ഹോം മത്സരമായിരിക്കുമിത്. സാവിക്ക് ആവേശകരമായ വരവേല്‍പ്പും സ്വീകരണവുമാണ് വഖ്‌റ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. സദ്ദ് ക്ലബ്ബ് സാവിക്ക് സ്റ്റേഡിയത്തില്‍ ട്രിബ്യൂട്ട് നല്‍കും. സീസണ്‍ അവസാനത്തോടെ കളി മതിയാക്കാനാണ് തീരുമാനമെന്ന് സാവി നേരത്തെ അറിയിച്ചിരുന്നു.

വിരമിച്ച ശേഷം പരിശീലക വേഷത്തിലായിരിക്കും ഇതിഹാസ താരത്തെ കാണാനാകുക. ഈ വര്‍ഷത്തെ അമീര്‍ കപ്പ് നേടി സീസണ്‍ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് 39കാരനായ സാവി വ്യക്തമാക്കി. 1998ലാണ് ബാഴ്‌സക്കായി സാവി പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറുന്നത്. 2010ല്‍ സ്‌പെയിന്‍ ലോക കിരീടം നേടിയതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഈ പ്ലേമേക്കറാണ്.

കഴിഞ്ഞ മാസം ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ കിരീടം നേടിയ അല്‍സദ്ദ് അമീര്‍ കപ്പിന്റെ ക്വാര്‍ട്ടറിലേക്ക് യോഗ്യതയും നേടിയിരുന്നു. രണ്ട് പതിറ്റാണ്ടോളം സ്‌പെയിന് വേണ്ടിയും ബാഴ്‌സലോണ, അല്‍സദ്ദ് ക്ലബുകള്‍ക്കും വേണ്ടിയും ബൂട്ടണിഞ്ഞ സാവി കരിയറില്‍ നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2022 ലോകകപ്പിനുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ പ്രഥമ ആഗോള ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് സാവി. 767 മത്സരങ്ങളില്‍ ബാഴ്‌സക്ക് വേണ്ടിയും 133 മത്സരങ്ങളില്‍ സ്‌പെയിനിന് വേണ്ടിയും കളത്തിലിറങ്ങിയ സാവി, 2015ലാണ് അല്‍സദ്ദിന്റെ ഭാഗമാകുന്നത്. സദ്ദിനു വേണ്ടിയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഏറെ സവിശേഷതകളോടെ ലോകത്തിനു വിസ്മയമായി അല്‍വഖ്‌റ സ്‌റ്റേഡിയം

ഗ്രാന്‍ഡ് മാളില്‍ 50,000 ഖത്തര്‍ റിയാല്‍ ഗിഫ്റ്റ് വൗച്ചര്‍ പ്രമോഷന്‍ നറുക്കെടുപ്പ്