in ,

വടം വലി: പെരുമ്പാവൂര്‍ സൗഹൃദ വേദി ജേതാക്കള്‍

ദോഹ: എറണാകുളം ഡിസ്ട്രിക്ട് സോഷ്യല്‍ ഓര്‍ഗനൈസേഷന്‍ ഖത്തര്‍ (എഡ്‌സോ ഖത്തര്‍) സംഘടിപ്പിച്ച രണ്ടാമത് അഖില ഭാരത വടം വലി മത്സരത്തില്‍ പെരുമ്പാവൂര്‍ സൗഹൃദ വേദി ജേതാക്കളായി. അല്‍സദ്ദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടു,മൂന്നു,നാല്  എന്നീ സ്ഥാനങ്ങള്‍ ടീം തിരൂര്‍, ഖത്തര്‍ അച്ചായന്‍സ്, എഡ്‌സോ എം ബി എം എന്നിവര്‍ കരസ്ഥമാക്കി. വനിതകളുടെ മത്സരത്തില്‍ ഫിനിക്‌സ്ഖത്തര്‍ ജേതാക്കളായി.  നോബിള്‍ ഇന്റര്‍നാഷണല്‍  സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി.

എഡ്‌സോ പ്രോഗ്രാം കണ്‍വീനേഴ്‌സ് റിജാസ് ഇബ്രാഹിം, അലി എന്നിവരുടെ നേതൃത്വത്തില്‍  നടന്ന  മത്സരം എഡ്‌സോ ജനറല്‍ സെക്രട്ടറി ജിജു ഹനീഫ്  ഉദ്ഘാടനം ചെയ്തു. എഡ്‌സോ  വൈസ് പ്രസിഡെന്റ്  ബോബന്‍, ഏലിയാസ് ഐസക്, മഞ്ജുഷ ശ്രീജിത് ടൂര്‍ണമെന്റ് നിയന്ത്രിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

റേഡിയോ സുനോ ‘അമ്മമാരോടൊപ്പം’ ശ്രദ്ധേയമായി

ഖുര്‍ആന്‍ മത്സരം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു