in ,

വടക്കന്‍ പ്രകൃതിവാതക പാടം വികസനം: ഫീഡ് കരാര്‍ നല്‍കി

ദോഹ: വടക്കന്‍ പ്രകൃതിവാതക പാടം വികസനത്തിനായി ഖത്തര്‍ പെട്രോളിയം(ക്യുപി) ഫീഡ്(ഫ്രണ്ട് എന്‍ഡ് എന്‍ജിനീയറിങ് ഡിസൈന്‍) കരാര്‍ നല്‍കി. മക്ഡെര്‍മോട്ട് മിഡില്‍ഈസ്റ്റ് ഇന്‍കോര്‍പറേഷനാണ് ആഴക്കടല്‍ വാതക ഖനന, പൈപ് ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ഫീഡ് കരാര്‍ ലഭിച്ചത്. ഖനനം ചെയ്തെടുക്കുന്ന വാതകം പ്രത്യേക ചരക്കുകപ്പലുകളില്‍ നിറച്ച് തീരത്തെത്തിക്കുന്നതിന് സൗകര്യമൊരുക്കുന്ന കടല്‍പരപ്പിനു മുകളിലെ പ്ലാറ്റ്ഫോമുകള്‍, ഇതിനായി 38 ട്രങ്ക് ലൈനുകള്‍, 28 ആഴക്കടല്‍ പൈപ്പ്ലൈനുകള്‍ എന്നിവയുടെ നിര്‍മാണത്തിനാണ് കരാര്‍.

2020 ജൂണില്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വടക്കന്‍ പ്രകൃതിവാതക പാടത്തിന്റെ വികസനത്തിലെ നിര്‍ണായക ചുവടുവയ്പാണ് ഫീഡ് കരാറെന്നും മക്ഡെര്‍മോട്ടിന് ഈ സുപ്രധാന ചുമതല ഏല്‍പിക്കാനായതില്‍ സന്തോഷമുണ്ടെന്നും ക്യുപി സിഇഒ കൂടിയായ ഊര്‍ജ സഹമന്ത്രി സാദ് ഷെരീദ അല്‍കഅബി പറഞ്ഞു. ഖത്തറിന്റെ എല്‍എന്‍ജി വാര്‍ഷികോല്‍പാദനം നിലവിലുള്ള 7.7 കോടി ടണ്ണില്‍ നിന്ന് 11 കോടി ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് വടക്കന്‍ എണ്ണപ്പാടത്തില്‍ വന്‍വിസന പദ്ധതി നടപ്പാക്കുന്നത്. ഇതിനായി നിരവധി കരാറുകളില്‍ ഖത്തര്‍ പെട്രോളിയം ഏര്‍പ്പെട്ടിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വാര്‍ഷിക കലണ്ടര്‍ പ്രകാശനം ചെയ്തു

അടിയന്തര ജിസിസി ഉച്ചകോടി: അമീറിന് സഊദി രാജാവിന്റെ ക്ഷണം