
ദോഹ: സ്തനാര്‍ബുദ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി നസീം അല്‍ റബീഹ് വനിതകള്‍ക്കായി മാമോഗ്രഫി പരിശോധനയും ഡോക്ടറുടെ ചെക്കപ്പും നിര്‍വഹിക്കുന്നു. നാളെ രാവിലെ ഏഴു മുതല്‍ വൈകിട്ട് മൂന്നുമണി വരെയുള്ള സമയത്തിനിടയില്‍ ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് നസീം അല്‍ റബീഹിന്റെ ബഹുമാന സൂചകമായ സേവനം ലഭ്യമാകുക.
പരിശോധനയ്‌ക്കെത്തുന്ന വനിതകള്‍ക്ക് അതേദിവസം തന്നെ പരിശോധനാ റിപ്പോര്‍ട്ട് നല്കുകയും ഡോക്ടറെ കാണാവുന്നതുമാണ്. സി റിംഗ് റോഡിലെ നസീം അല്‍ റബീഹിലാണ് പരിശോധന നിര്‍വഹിക്കാനാവുക.
സി റിംഗ് റോഡ് നസീം അല്‍ റബീഹില്‍ പുതിയ റേഡിയോളജി യൂണിറ്റില്‍ എം ആര്‍ ഐ, സി ടി, മാമോഗ്രാം, അള്‍ട്രാ സൗണ്ട് 3ഡി, 4ഡി, എക്‌സ്‌റേ, ദന്തല്‍ എക്‌സ്‌റേ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. റേഡിയോളജി വിഭാഗത്തില്‍ വനിതാ പുരുഷ ഡോക്ടര്‍മാരും സാങ്കേതിക വിദഗ്ധരും സേവനം നിര്‍വഹിക്കുന്നുണ്ട്.
സാധാരണ ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ രാത്രി 10 വരെയാണ് റേഡിയോളജി യൂണിറ്റ് പ്രവര്‍ത്തിക്കുക.
നാളെ നടക്കുന്ന സ്തനാര്‍ബുദ പരിശോധനകള്‍ക്ക്: 44652121, 44655151. വാട്‌സ്ആപ്: 31582424.