
ദോഹ: ബി ജെ പി സര്‍ക്കാര്‍ കഴിഞ്ഞ 5 വര്‍ഷം നടത്തിയ വര്‍ഗീയ നിലപാടുകളും പ്രവര്‍ത്തനങ്ങളും വര്‍ധിത വീര്യത്തോടെ തുടരുമെന്നാണ് പാര്‍ലമെന്റില്‍ എം പിമാരുടെ സത്യപ്രതിജ്ഞാ വേളയില്‍ കണ്ടതെന്ന് കെ പി സി സി നേതാവ് ജ്യോതികുമാര്‍ ചാമക്കാല. സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ അദ്ദേഹം ചന്ദ്രിക ഓഫീസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു.
എം പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കൂക്കുവിളിയും മറ്റു പ്രതികരണങ്ങളും ഓരോ മതവിഭാഗത്തിനു വേണ്ടി നടത്തുന്ന മുദ്രാവാക്യങ്ങളുമെല്ലാം നാം കണ്ടു. പാര്‍ലമെന്റ് ചരിത്രത്തില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ ആദ്യമാണ്. ജയ് ശ്രീം വിളി ഒരു ഭാഗത്ത്. മറുഭാഗത്ത് സംഘ്പരിവാര്‍ നേതാക്കളെ പുകഴ്ത്തിയുള്ള മുദ്രാവാക്യം. ഇത് നമുക്ക് കാട്ടിത്തരുന്നത് തങ്ങള്‍ വര്‍ഗീയ നിലപാട് കൂടുതല്‍ തീവ്രതയോടെ തുടരുമെന്ന് തന്നെയാണ്.
ഇന്ത്യ പോലെ രാജ്യത്തിന് ഒരിക്കലും ഭൂഷണമല്ല ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സമീര്‍ ഏറാമല ഒപ്പമുണ്ടായിരുന്നു.