
ദോഹ: ഫാസിസം എക്കാലത്തും മനുഷ്യത്വത്തിനും രാജ്യ പുരോഗതിക്കും തടസ്സം നിന്നിട്ടേയുള്ളൂവെന്നും അവരെ ചെറുത്തു തോല്‍പ്പിക്കാനാണ് ഇന്ത്യന്‍ ജനതയുടെ സമരമെന്നും കെഎംസിസി സംസ്ഥാന പ്രസിഡണ്ട് എസ്എഎം ബഷീര്‍ പറഞ്ഞു. ഖത്തര്‍ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ‘വര്‍ത്തമാന രാഷ്ട്രീയം, ആശങ്കകളും പ്രതീക്ഷകളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച സദസ്സ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പറയാന്‍ ഭയപ്പെട്ട സമൂഹത്തിന് തുറന്നെതിര്‍ക്കാനുള്ള ഊര്‍ജ്ജമാണ് പൗരത്വ ഭേദഗതി നിയമം വഴി ജനത തിരിച്ചു പിടിച്ചതെന്ന് അടയാളം ഖത്തര്‍ പ്രതിനിധി പ്രദോഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
ഭരണകൂട വീഴ്ചകള്‍ മറച്ചുപിടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും രാഷ്ട്രീയ വിഷയമായി പ്രശ്‌നങ്ങളെ നേരിടണമെന്നും മാധ്യമപ്രവര്‍ത്തകന്‍ ഷഫീഖ് ആലുങ്ങല്‍ അഭിപ്രായപ്പെട്ടു. എം മൊയ്ദീന്‍ കുട്ടി ചര്‍ച്ച നിയന്ത്രിച്ചു. ജില്ല കെഎംസിസി ആക്ടിങ് പ്രസിഡന്റ് പി എം നാസര്‍ ഫൈസി അധ്യക്ഷത വഹിച്ചു. പ്രബന്ധ രചനാ മത്സര വിജയികളെ ചെയര്‍മാന്‍ എ അബ്ദുല്‍ ലത്തീഫ് പ്രഖ്യാപിച്ചു.
ടി പി എം അലി, അബ്ദുല്‍ ഗഫൂര്‍ ചള്ളിയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ജില്ലാ ഭാരവാഹികളായ വി ടി എം സാദിഖ്, പിപി ജാഫര്‍ സാദിഖ് സംസാരിച്ചു. ഹനീഫ ബക്കര്‍, കെ പി ടി ഹക്കീം, എം കെ ബഷീര്‍, പി പി അഷ്‌റഫ്, അമീര്‍ തലക്കശ്ശേരി, സുലൈമാന്‍ ആലത്തൂര്‍ നേതൃത്വം നല്‍കി.