in ,

‘വളണ്ടിയറിംഗ്; പോറ്റമ്മ രാജ്യത്തിന് തിരിച്ചു നല്‍കുന്ന സേവനം’

ചാമ്പ്യന്‍ഷിപ്പ് ഇന്‍ഫര്‍മേഷന്‍ സെന്ററിലെ മലയാളി വളണ്ടിയര്‍മാരായ നൗഫല്‍ കക്കാട്, ഫഹദ് പി പി, ലത്തീഫ് എടപ്പള്ളി, ഷിബിലി ആലത്തൂര്‍ എന്നിവര്‍.

ദോഹ: വളണ്ടിയറിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നത് പോറ്റമ്മ രാജ്യത്തിന് എന്തെങ്കിലും തിരിച്ചുനല്‍കുക എന്ന സേവന താത്പര്യമാണെന്ന് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വളണ്ടിയറായ പി പി ഫഹദ്. 2006 ഏഷ്യന്‍ഗെയിംസു മുതല്‍ വളണ്ടിയറിംഗ് രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. അന്ന് പ്രോട്ടോക്കോള്‍ ട്രാന്‍സ്‌പോര്‍ട്ടിലായിരുന്നു. ഖത്തറില്‍ നടന്ന ഒട്ടുമിക്ക കായികവും അല്ലാത്തതുമായ ദേശീയ അന്തര്‍ദേശീയ ഇവന്റുകളില്‍ സന്നദ്ധസേവനം ചെയ്തിട്ടുണ്ട്.

മീഡിയക്ക് കീഴിലെ ഫോട്ടോ വിഭാഗത്തില്‍ വളണ്ടിയര്‍മാരായ ശുഹൈബ്, ഫൈസല്‍, നിഷ, ജീന്‍പെരേര ഡ്യുറാന്റ് (ചീഫ്) നാസിഫ് മൊയ്തു, ആരിഫ് എന്നിവര്

ലോക കാലാവസ്ഥാ ഉച്ചകോടി, ലോക പെട്രോളിയം കോണ്‍ഗ്രസ്സ് തുടങ്ങിയവയില്‍ പങ്കെടുക്കാനായി. പുതിയ അറിവുകള്‍ നേടാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുമായി ഇടപഴകാനും ഇത് കാരണമാവുന്നു. പ്രവാസികള്‍ കൂടുതല്‍ സജീവമായി വളണ്ടിയറിംഗ് രംഗത്തു കടന്നുവരണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും ഖത്തര്‍ ലോക കപ്പ് 2022-ന്റെ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി വളണ്ടിയര്‍ ലീഡര്‍ കൂടിയായ ഫഹ്ദ് വിശദീകരിച്ചു. വളണ്ടിയറിംഗ് ഹോബിയായി കൊണ്ടുനടക്കുന്ന ഫഹദ് ഖത്തര്‍ ഫൗണ്ടേഷന് കീഴിലെ റീച്ചൗട്ട് ഏഷ്യയുടെ സ്ഥിരം വളണ്ടിയര്‍കൂടിയാണ്.


ലോകത്തെ മൂന്നാമത് കായിക മാമാങ്കത്തില്‍ സന്നദ്ധസേവനം ചെയ്യാനായതിന്റെ ത്രില്ലിലാണ് ദോഹ ഐ എ എ എഫ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മീഡിയാ വിഭാഗം ഫോട്ടോ അസോസിയേറ്റ് വളണ്ടിയറായി സേവനമനുഷ്ടിക്കുന്ന നാസിഫ് മൊയ്തു. ബെന്‍ജോണ്‍സണനേയും കാള്‍ലൂയിസിനേയും പോലുള്ള ലോക കായിക താരങ്ങളെ സ്‌കൂള്‍ കാലത്ത് കേട്ട് പരിചയമാണുണ്ടായതെങ്കില്‍ അതേ നിലവാരമുള്ള ലോക ചാമ്പ്യന്‍മാരെ നേരിട്ട് കാണാനാവുകയും അവരുടെയെല്ലാം ഫോട്ടോയെടുക്കുന്ന വിഭാഗത്തില്‍ പങ്കാളികളാവുകയും ചെയ്യുമ്പോള്‍ ഞാനും സഹപ്രവര്‍ത്തകരും ഏറെ ആഹ്ലാദത്തിലാണ്.

വളണ്ടിയറിംഗ് ലഹരിയായി കൊണ്ടു നടക്കുന്നയാള്‍ എന്ന നിലയില്‍ ദോഹയിലെ പല ദേശീയ അന്തര്‍ദേശീയ ഇവന്റുകളിലും സാന്നിധ്യമായിട്ടുണ്ട്. സന്നദ്ധസേവനത്തിന്റെ പേരില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസയില്‍ നിന്നും മറ്റ് അധികൃതരില്‍ നിന്നും പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ഖത്തര്‍ ഒളിംപിക് കമ്മിറ്റിയുടെ പോപ്പുലര്‍ വളണ്ടിയര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട നാസിഫ് മൊയ്തു വ്യക്തമാക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘സ്ഥിര പരിചിത മുഖങ്ങള്‍ ഏറെ; സന്നദ്ധസേവനം നല്‍കുന്നത് നിറഞ്ഞ സംതൃപ്തി’

‘ലോക അത്‌ലറ്റുകളുമായി നേരില്‍ ഇടപെടാനായത് ഭാഗ്യം’