
ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമത്തില്‍ ഹബീബ് റഹ്മാന് കിഴിശ്ശേരി
റമദാന് സന്ദേശം നല്കുന്നു
ദോഹ: ഇസ്ലാമിന്റെ വിശാലമായ മാനവിക മൂല്യങ്ങള്‍ സമൂഹത്തിന് പകര്‍ന്നു നല്കാന് വിശ്വാസികള്‍ക്ക് സാധിക്കണമെന്ന് എഫ്.സി.സി എക്സിക്യുട്ടീവ് ഡയരക്ടര്‍ ഹബീബ് റഹ്മാന് കിഴിശ്ശേരി. ഖത്തറിലെ വാണിമേല്‍ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ വാണിമേല്‍ പ്രവാസി ഫോറം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം-2019 ല്‍ റമദാന് സന്ദേശം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ്് സ്റ്റേഡിയം റിക്രിയേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പ്രവാസി ഫോറം പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ അധ്യക്ഷത വഹിച്ചു. സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ അധ്യാപകനും മാധ്യമ പ്രവര്‍ത്തകനുമായ ഇസ്മാഈല്‍ വാണിമേല്‍, സി.എച്ച് കുഞ്ഞാലി മാസ്റ്റര്‍, നജീം കാനമ്പറ്റ തുടങ്ങിയവര്‍ പങ്കെടുത്തു.