
ദോഹ: വിഎഫ്ക്യൂ സീസണ് 3 വോളിബോള്‍ ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. വിഎഫ്ക്യൂ പ്രസിഡന്റ് താഹിര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാനായി ഷംസുദ്ദീന് പഴങ്കാവിനെയും മുഖ്യ രക്ഷാധികാരിയായി കേരള വോളിബോള്‍ അസോസിയേഷന് മെംബര്‍ ബഷീര്‍ പട്ടാരയെയും തെരഞ്ഞെടുത്തു.
ആഗസ്തില്‍ ടൂര്‍ണ്ണമെന്റ് നടത്താന്‍ യോഗം തീരുമാനിച്ചു. വോളിബോള്‍ റഫറി പി സുരേന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. ഷംസീര്‍.എം, റഷീദ് സംസാരിച്ചു. വിഎഫ്ക്യൂ സെക്രട്ടറി സലിം വടകര നന്ദി പറഞ്ഞു. ടീം രജിസ്ട്രേഷനുള്ള അവസാന തീയതി ജൂലൈ 30 ആയിരിക്കും. വിവരങ്ങള്‍ക്ക്: 55534263, 33020590.