
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ വിദേശ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍ സന്ദര്‍ശിക്കും. വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരാണ് ഖത്തറിലെ രോഗികളെ സഹായിക്കാനെത്തുന്നത്.
ഫ്രാന്‍സിലെ പ്ലാസ്റ്റിക് സര്‍ജറി സ്പെഷ്യലിസ്റ്റും മോന്റിപില്ലര് യൂനിവേഴ്സിറ്റി ഹോസ്പിറ്റല്‍ സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ് തലവനുമായ പ്രഫ. മൈക്കല്‍ ചമ്മാസ് മേയ് 4 മുതല്‍ പത്ത് വരെ ഖത്തറില്‍ ഉണ്ടാകും. യു.എസ്.എയിലെ പ്രശസ്ത യൂറോളജി വിഭാഗം പ്രഫസര്‍ ഡോ. അശോക് ഹേമല്‍ മേയ് ഒമ്പത് പത്ത് തിയതികളില്‍ രോഗികളെ പരിശോധിക്കും.
യു.എസ്.എ ഒഹിയോ ക്ലിവ്ലാന്റ് ക്ലിനിക് സര്‍ജിക്കല്‍ ഓപറേഷന്‍സിലെ റോബോര്‍ട്ടിക് സര്‍ജറി കേന്ദ്രം ഡയറക്ടറും വൈസ് ചെയറുമായ ഡോ. ജിഹാദ് കഓക് ജൂണ്‍ ഏഴ് മുതല്‍ 10 വരെയാണ് ഖത്തറില്‍ ഉണ്ടാകുക. ഇവരില്‍ ഏതെങ്കിലും വിസിറ്റിങ് പ്രഫസര്‍മാരെ കാണണമെന്ന് ആഗ്രഹിക്കുന്ന രോഗികള്‍ നിലവില്‍ അവരുടെ ഡോക്ടരുടെ നിര്‍ദേശം തേടണം. ഡോക്ടറുടെ അനുമതി പ്രകാരം റഫറല്‍ ലെറ്ററുമായി വിസിറ്റിങ് പ്രഫസറുടെ സേവനം തേടാവുന്നതാണ്.