
ദോഹ: ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍അബ്ദുറഹ്മാന്‍ അല്‍തനി തായ്‌ലന്റ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഒ ചായുമായി ചര്‍ച്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനത്തിനായി തായ്‌ലന്റിലെത്തിയതായിരുന്നു അദ്ദേഹം. തായ്‌ലന്റ് പ്രധാനമന്ത്രിക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആശംസകള്‍ അദ്ദേഹം കൈമാറി.
തായ്‌ലന്റിനും തായ് ജനതക്കും എല്ലാ അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്ന് ആശംസിച്ചു. അമീറിന് എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും തായ്‌ലന്റ് പ്രധാനമന്ത്രിയും ആശംസിച്ചു. ഖത്തരി ജനതക്ക് കൂടുതല്‍ പുരോഗതിയും ജീവിതവിജയവും ഉണ്ടാകട്ടെയെന്നും ആശംസിച്ചു.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി സഹകരണവും വിവിധ മേഖലകളിലെ ബന്ധങ്ങളും വിലയിരുത്തി. പൊതുവായ താല്‍പര്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നു.