
ദോഹ: ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി കുവൈത്ത് സന്ദര്‍ശിച്ചു.
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹുമായി ചര്‍ച്ച നടത്തി. കുവൈത്ത് അമീറിന് ക്ഷേമവും സൗഖ്യവും ആശംസിച്ചുകൊണ്ടുള്ള ഖത്തര്‍ അമീറിന്റെ സന്ദേശം അദ്ദേഹം കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇരുവരും വിലയിരുത്തി. പൊതുവായ താല്‍പര്യമുള്ള വിഷയങ്ങളും ചര്‍ച്ചയായി.
കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍സബാഹ്, വിദേശകാര്യമന്ത്രി ഡോ.അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് എന്നിവരുമായും ഖത്തര്‍ വിദേശകാര്യമന്ത്രി ചര്‍ച്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയായി.