in ,

വിദേശരാജ്യങ്ങളില്‍ ചികിത്സ നിയന്ത്രിക്കല്‍: കരട് നിയമത്തിന് അംഗീകാരം

ദോഹ: വിദേശരാജ്യങ്ങളിലെ ചികിത്സ സംബന്ധിച്ച കരട് നിയമത്തിന് ശൂറാ കൗണ്‍സിലിന്റെ അംഗീകാരം. ശൂറാ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന പ്രതിവാരയോഗത്തിലാണ് കരട് നിയമം പരിഗണിച്ചത്.
കരട് നിയമത്തെക്കുറിച്ച് പഠിച്ച പബ്ലിക് സര്‍വീസസ് ആന്റ് യൂട്ടിലിറ്റി് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തശേഷമാണ് കരടിന് അംഗീകാരം നല്‍കിയത്. ശുപാര്‍ശകള്‍ സഹിതം മന്ത്രിസഭക്ക് കൈമാറാനും തീരുമാനിച്ചു. വിദേശത്ത് ഖത്തരി രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുകയും അവര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കരട് നിയമം തയാറാക്കിയത്. നേരത്തെ മന്ത്രിസഭ അംഗീകരിച്ച കരട് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വിദേശരാജ്യങ്ങളില്‍ പൗരന്മാരുടെ വൈദ്യചികിത്സ രാജ്യം ഏറ്റെടുക്കും. കൂടാതെ ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ചികിത്സാ ചെലവുകളും മറ്റ് ചെലവുകളും വഹിക്കും.
രാജ്യത്ത് ഉചിതമായ ചികിത്സ ലഭ്യമല്ലെങ്കില്‍ വിദേശ പൗരന്മാരുടെ വൈദ്യചികിത്സ സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക ഇതുമായി ബന്ധപ്പെട്ട കമ്മിറ്റിയായിരിക്കും. നിയമത്തിലെ വ്യവസ്ഥകള്‍ക്കും എക്‌സിക്യുട്ടീവ് ചട്ടങ്ങള്‍ക്കും അനുസൃതമായിട്ടായിരിക്കും നടപടികള്‍ എടുക്കുക. വിദേശരാജ്യങ്ങളില്‍ സ്‌കോളര്‍ഷിപ്പുള്ള വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും അവരെ നിയമപരമായി ആശ്രയിക്കുന്ന കുടുംബങ്ങളുടെയും ചികിത്സാചെലവുകളും രാജ്യം വഹിക്കും.
എന്റോള്‍മെന്റ് വെരിഫിക്കേഷന്‍ നല്‍കണമെന്ന വ്യവസ്ഥയില്‍ വിദേശത്ത് സ്വന്തം ചെലവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ചികിത്സാ ചെലവുകളും ഏറ്റെടുക്കും. ഫലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്ത അറബ് ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ 30-ാമത് അസാധരണ സെഷനിലെ ഖത്തറിന്റെ പങ്കാളിത്തത്തെക്കുറിച്ച് ശുറാ സ്പീക്കര്‍ കൗണ്‍സിലില്‍ വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കൂടുതല്‍ ലോകകപ്പ് തൊഴിലാളികള്‍ക്ക് റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നല്‍കുന്നു

പ്രവാസി വോട്ട് രജിസ്‌ട്രേഷന്‍ തിയ്യതി നീട്ടണം