
ദോഹ: വിദ്യഭ്യാസ സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ്, ഇന്ത്യ (സിജി) 9മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന ഇന്ത്യന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അഭിരുചി നിര്‍ണയ പരീക്ഷനടത്തുന്നു. 15ന് വെള്ളിയാഴ്ച എംഇഎസ് ഇന്ത്യന്‍ സ്കൂളിലാണ് പരീക്ഷ നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ കോഴ്സുകളില്‍ ചേരുന്നതിനുമുമ്പ് കുട്ടികളുടെ നൈസര്‍ഗിക കഴിവുകളും അഭിരുചിയും കണ്ടെത്താനുള്ള അപൂര്‍വ അവസരമാണ് സിജി ഡിഫറന്‍ഷ്യല്‍ ആപ്റ്റി ട്യൂഡ് ടെസ്റ്റിലൂടെ ലഭിക്കുന്നത്. മുന്നോട്ടുള്ള പഠനമേഖലയും തൊഴില്‍ രംഗവും തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്നതാണ് ടെസ്റ്റ്.
മൂന്നു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന മള്‍ട്ടി ചോയ്സ ്ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയില്‍ ഏഴു വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചി ശാസ്ത്രീയമായി കണ്ടെത്തുന്നു. ഓരോവിഷയത്തിലും10,20 മിനുട്ടുകള്‍ നീളുന്ന പരീക്ഷകളിക്കിടയില് വിവിധ വിജ്ഞാനവിനോദ പരിപാടികളും ഒരുക്കുന്നുണ്ട്. പരീക്ഷക്ക് ശേഷം പരീക്ഷ റിസള്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി ഓരോ വിദ്യാര്‍ത്ഥിക്കും രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ 15 ,20 മിനുറ്റ് നീളുന്ന വ്യക്തിഗത കരിയര്‍ കൗണ്‍സിലിംഗും നടക്കും. പരീക്ഷാ രജിസ്ട്രേഷന് സിജി ഇന്റര്‍ നാഷണലിന്റെ ംംം.രശഴശശ.ീൃഴ/ൂമമേൃ എന്നവെബ്സൈറ്റ് സന്ദര്‍ശിക്കുക. വിവരങ്ങള്‍ക്ക്:33215196