in ,

വിനോദനഗരത്തില്‍ എച്ച്എംസിയുടെ ആംബുലന്‍സ് സേവനങ്ങള്‍

ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലെ വിനോദനഗരത്തില്‍ എച്ച്എംസിയുടെ പവലിയനില്‍ നിന്ന്‌

ദോഹ: ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലിന്റെ(ക്യുഎന്‍ടിസി) വേനല്‍ ആഘോഷങ്ങളുടെ പ്രധാന വേദിയായ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലെ വിനോദനഗരത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി) ആംബുലന്‍സ് സേവനങ്ങള്‍ ലഭ്യമാക്കി.

വിനോദനഗരത്തില്‍ എച്ച്എംസി പ്രത്യേക കിയോസ്‌ക്കും സംവിധാനിച്ചിട്ടുണ്ട്. എച്ച്എംസി സമൂഹത്തിന് ലഭ്യമാക്കുന്ന വിവിധ സേവനങ്ങള്‍, അത്യാധുനിക ക്രമീകരണങ്ങള്‍, ആരോഗ്യ പരിചരണത്തിലും പരിപാലനത്തിലും വഹിക്കുന്ന പങ്ക് എന്നിവ മനസിലാക്കാന്‍ ഈ കിയോസ്‌ക് സന്ദര്‍ശിക്കുന്നതിലൂടെ സാധിക്കും. വിനോദനഗരത്തിലെ എച്ച്എംസിയുടെ പവലിയന്‍ സന്ദര്‍ശിക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഡെപ്യൂട്ടി ചീഫ് ഓഫ് ക്വാളിറ്റി നാസര്‍ അല്‍നഈമി പറഞ്ഞു.

ഹമദ് ഹെല്‍ത്ത്‌കെയര്‍ ക്വാളിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം. ഖത്തറിലെ ഏറ്റവും പ്രമുഖമായ കുടുംബ സൗഹൃദ വിനോദ പരിപാടിയാണ് സമ്മര്‍ ഇന്‍ ഖത്തര്‍. ഈ വേനല്‍ ആഘോഷത്തിലെ മുഖ്യ ആകര്‍ഷണമാണ് ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലെ വിനോദനഗരം.

തുടര്‍ച്ചയായ രണ്ടാം തവണയാണ് വേനല്‍ വിനോദനഗരവുമായി എച്ച്എംസി സഹകരിച്ചുപ്രവര്‍ത്തിക്കുന്നത്. ഈ സുപ്രധാന വാര്‍ഷിക പരിപാടിയുമായി സഹകരിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും വലിയ സന്തോഷമുണ്ടെന്നും അല്‍നഈമി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

റേഡിയോ സുനോ സോഷ്യല്‍ മീഡിയാ ദിനം ആഘോഷിച്ചു

ബീച്ച് വോളിബോള്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്: ഖത്തറിന് മൂന്നാം ജയം