
ദോഹ: സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്് 15 ാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി 15 ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാര്‍ സമ്മാനമായി നല്‍കുന്ന ‘വിന്‍ 15 ടയോട്ട ഫോര്‍ച്ച്യൂണര്‍ കാര്‍’ നറുക്കടുപ്പ് സമ്മാന പദ്ധതിക്ക് തുടക്കമായി. സഫാരിയുടെ എല്ലാ ഔട്ട്‌ലറ്റുകളിലും ഇന്നുമുതല്‍ പ്രമോഷന് തുടക്കമാവും.
ഭാഗ്യാന്വേഷികള്‍ക്ക് ആവേശവും ആഹ്ലാദവും പകരുന്ന പ്രമോഷനുകളിലൂടെ ഒട്ടനവധി ഭാഗ്യവാന്‍മാരാരെ സൃഷ്ടിക്കാന്‍ സഫാരിക്ക് ഇക്കാലയളവില്‍ സാധിച്ചിട്ടുണ്ടെന്നും എറ്റവും പുതിയ മെഗാ പ്രമോഷനും ഉപഭോക്താക്കള്‍ക്ക് വേറിട്ട അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കുമെന്നും ഒരു വ്യാഴവട്ടക്കാലം പിന്തുണ നല്‍കിയ ഉപഭോക്താക്കള്‍ക്ക് നന്ദി അറിയിക്കുന്നതായും സഫാരി ഗ്രൂപ്പ് ഡയറക്ടറും ജനറല്‍ മാനേജരുമായ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
ഇന്ന് തുടങ്ങുന്ന പ്രമോഷനില്‍ ആകെ അഞ്ച് നറുക്കെടുപ്പുകളാണ് ഉള്ളത്. ഓരോ നറുക്കെടുപ്പിലും മൂന്നു ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാറുകള്‍ വീതമാണ് വിജയികള്‍ക്ക് ലഭിക്കുക. ഒന്നും നാലും അഞ്ചും നറുക്കെടുപ്പുകള്‍ സഫാരി മാള്‍ അബുഹമൂറിലും രണ്ടാമത്തെ നറുക്കെടുപ്പ് സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലും മൂന്നാമത്തെ നറുക്കെടുപ്പ് ഉടന്‍ തന്നെ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്ന സഫാരിയുടെ പുതിയ ഔട്ട്‌ലെറ്റായ അല്‍ഖോറിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലുമായിരിക്കും നടക്കുക.
സഫാരിയുടെ എത് ഔട്ട്‌ലറ്റുകളില്‍ നിന്നും അമ്പത് റിയാലിന് പര്‍ച്ചേഴ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി ഏതൊരാള്‍ക്കും സമ്മാന പദ്ധതിയില്‍ പങ്കാളികളാകാം.പരിശുദ്ധ റമദാനെ വരവേല്‍ക്കുന്നതിനായി ദോഹയിലെ സഫാരി ഔട്‌ലറ്റുകളില്‍ റമദാന്‍ കരീം പ്രമോഷനും തുടങ്ങിയിട്ടുണ്ട്. ഖത്തര്‍ വാണിജ്യ മന്ത്രാലയത്തിന്റെ വില നിയന്ത്രണത്തിനു കീഴിലുള്ള 500ല്‍ പരം ഉല്‍പന്നങ്ങള്‍ക്ക് പുറമെ 800 ല്‍ പരം ഉത്പന്നങ്ങളാണ് ഗുണനിലവാരത്തില്‍ ഒട്ടും വീഴ്ച്ചവരുത്താതെയാണ് സഫാരി റമദാന്‍ കരീം പ്രമോഷന്‍ ഒരുക്കിയിരിക്കുന്നത്.