in , ,

വിമാനത്താവളത്തില്‍ താല്‍ക്കാലികമായി ഹ്രസ്വകാല കാര്‍പാര്‍ക്കിങ് സൗജന്യം

ദോഹ: ഹമദ് വിമാനത്താവളത്തില്‍ ഇന്നു മുതല്‍ ജനുവരി ആറുവരെ താല്‍ക്കാലികമായി ഹ്രസ്വകാല കാര്‍പാര്‍ക്കിങ് സൗജന്യം. ഈ ദിവസങ്ങളില്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി അഞ്ചു മണിക്കൂര്‍ സമയത്തേക്ക് ഹ്രസ്വകാല പാര്‍ക്കിങ് സൗജന്യമാണ്. ആറാം തീയതിവരെ ഹ്രസ്വകാല പാര്‍ക്കിംഗ് ഉപയോഗം രാത്രി പത്തിനും പുലര്‍ച്ചെ മൂന്നിനും ഇടയില്‍ സൗജന്യമായി ലഭ്യമാകുമെന്ന് ഹമദ് വിമാനത്താവളം യാത്രക്കാരെ അറിയിച്ചു. യാത്രക്കാര്‍ എത്തിച്ചേരുന്ന ഏറ്റവും തിരക്കേറിയ സമയമാണിതെന്ന് മനസിലാക്കിയാണ് പാര്‍ക്കിങ് സൗജന്യമാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍മഹാ ശിശു വികസന കേന്ദ്രത്തിന്റെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകും

യു.പിയില്‍ പൊലീസ് നടത്തിയത് ആസൂത്രിത കലാപം: അഡ്വ.ഫൈസല്‍ ബാബു