
ദോഹ: ഇറാനിയന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ഉക്രെയ്നിയന് യാത്രാവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചിച്ചു.
ഇറാന് പ്രസിഡന്റ് ഡോ.ഹസന് റൂഹാനി, ഉക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി എന്നിവര്‍ക്ക് അമീര്‍ അനുശോചന സന്ദേശം അയച്ചു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും ഇരുവരെയും അനുശോചനം അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ഉക്രെയ്ന് പ്രധാനമന്ത്രി ഒലെക്സി ഹോന്ചാരുകിന് അനുശോചനസന്ദേശം അയച്ചു.