in ,

വിമാന യാത്രാ പ്രശ്‌നം: വിദേശ കാര്യ സഹമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തും

ദോഹ: സീസണ്‍ സമയത്തെ അമിത യാത്രാക്കൂലി, സീറ്റുകളുടെ ലഭ്യത കുറവ്, മറ്റു യാത്രാ ക്ലേശങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍  ഗള്‍ഫ് എയര്‍ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ (ഗപാഖ്) സംഘടിപ്പിച്ച വിവിധ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ പ്രശ്‌ന പരിഹാരത്തിനായി യോജിച്ച നീക്കത്തിന് ധാരണയായി. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, കേരള എം.പിമാര്‍ എന്നിവരുമായി ന്യൂഡല്‍ഹിയില്‍ വിഷയം നേരിട്ട് ചര്‍ച്ച നടത്താനും ശേഷം പ്രശ്‌നങ്ങള്‍ നിയമപരമായി നേരിടാനുള്ള സാധ്യതകള്‍ ആരായാനും തീരുമാനിച്ചു. പ്രസിഡന്റ്് കെ.കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.  

25 ഓളം സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഐസിബിഎഫ് ഉപദേശക സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഗപാഖ് ഖജാന്‍ഞ്ചി കെ. മുഹമ്മദ് ഈസ, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ച ഗപാക് ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജനറല്‍ സെക്രട്ടറി ഫരീദ് തിക്കോടി സ്വാഗതം പറഞ്ഞു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

രാഹുല്‍ഗാന്ധിയുടേത് പിന്‍വാങ്ങലല്ല, നയപരമായ നീക്കം: അഡ്വ. ഷാനിമോള്‍ ഉസ്മാന്‍

പെട്രോള്‍ ഇനി വീട്ടുപടിക്കല്‍; പുതിയ ആപ്പുമായി ഖത്തരി സംരംഭകര്‍