in

വിലയില്‍ കുറവ്: ജ്വല്ലറികളില്‍ സ്വര്‍ണവില്‍പ്പനയില്‍ വര്‍ധന

ദോഹ: സ്വര്‍ണവിലയില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്വര്‍ണാഭരണശാലകളില്‍ കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില്‍പ്പനയില്‍ വര്‍ധന.
സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജ്വല്ലറികളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
വില കുറഞ്ഞ ശേഷം വില്‍പ്പനയില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നുണ്ട്. ദീപാവലി ഉള്‍പ്പടെയുള്ള ആഘോഷങ്ങളിലെ ഓഫറുകള്‍ വരുംദിവസങ്ങളില്‍ വില്‍പ്പനവര്‍ധനവിനിടയാക്കും. ഈ സമയം നാട്ടിലേക്കു സ്വര്‍ണം വാങ്ങിപ്പോകുന്നത് ലാഭകരമാണെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ് ചൂണ്ടിക്കാട്ടി.
സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് മികച്ച ലാഭം ലഭിക്കും. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ യോജ്യമായ സാഹചര്യമാണ് ഇപ്പോഴത്തേത്.
അവധിക്ക് നാട്ടിലേക്കു പോകുന്ന ഏഷ്യന്‍ വംശജരാണ് ഖത്തറിലെ ജ്വല്ലറികളില്‍ നിന്നു സ്വര്‍ണം വാങ്ങുന്നവരില്‍ അധികവും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കേരളം മതേതര ശക്തികള്‍ക്കൊപ്പമെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു: ടി വി ഇബ്രാഹിം എം എല്‍ എ

ഖത്തരി ദിയാര്‍ ലുസൈല്‍ ഡൗണ്‍ടൗണ്‍ പദ്ധതി പ്രഖ്യാപിച്ചു