
ദോഹ: ഖത്തറിലെ പ്രമുഖ കഫ്റ്റീരിയ ശൃംഖല യായ ടീ ടൈം ഗ്രൂപ്പിന്റെ ആദ്യത്തെ പ്രീമിയം ഔട്ട്‌ലെറ്റ് വില്ലാജിയോ മാളില്‍ ഹൈ ജംപ് ചാമ്പ്യന്‍ മുതാസ് ഈസ ബര്‍ഷിം ഉദ്ഘാടനം ചെയ്തു. ടീ ടൈം ശൃംഖലയുടെ നാല്പതാമത് ഔട്ട്‌ലെറ്റിന്റെ ഉല്‍ഘാടന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ കരീം, ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ യാസീന്‍, നാസര്‍ ജമാല്‍ അല്‍കഅബി എന്നിവര്‍ പങ്കെടുത്തു.
ടീ ടൈമിന്റെ മറ്റു ഔട്ട്‌ലെറ്റുകളിലൂടെ സുപരിചിതമായ വിഭവങ്ങള്‍ കൂടാതെ പ്രത്യേകം തയ്യാറാക്കിയ രുചി വൈവിധ്യങ്ങള്‍ പ്രീമിയം ഔട്ട്‌ലെറ്റിന്റെ പ്രത്യേകതയാണെന്ന് ടീ ടൈം മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ കരീം പറഞ്ഞു.