in , ,

വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു; ജാഗ്രത പാലിക്കണം

മെസീല ദിറം ഗേള്‍സ് സ്‌കൂളിനടുത്ത് റോഡില്‍ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് മുനിസിപ്പാലിറ്റി ജീവനക്കാര്‍ നീക്കം ചെയ്യുന്നു

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമാന്യം ശക്തമായ ഇന്നലെയും തുടര്‍ന്നു. മഴയില്‍ റോഡുകളിലു ഹൈവേകളിലും വെള്ളം കയറിയതിനെത്തുടര്‍ന്ന് പല ഭാഗങ്ങളിലും റോഡുഗതാഗതം തടസപ്പെട്ടു.
വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു, ഉള്‍റോഡുകളിലും വെള്ളം നിറഞ്ഞു ഗതാഗതം മന്ദഗതിയിലായി. ഹൈവേകളിലും സ്ട്രീറ്റുകളിലും വെള്ളം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ റെയിന്‍ഫോള്‍ എമര്‍ജന്‍സി കമ്മിറ്റി ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
വെള്ളം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വകുപ്പില്‍ ലഭിക്കുന്ന ഫോണ്‍കോളുകളോടു സമയബന്ധിതമായി പ്രതികരിക്കുന്നുണ്ട്.
മഴ വെള്ളം നീക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അശ്ഗാല്‍ അറിയിച്ചു. ഇന്നലെ രാവിലെയും വിവിധ ഭാഗങ്ങളില്‍ സാമാന്യം നന്നായി മഴ പെയ്തു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെറിയ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ട്.
ചില പ്രദേശങ്ങളില്‍ മഴ ശക്തമാകും. രാത്രിയില്‍ തണുപ്പിന് കാഠിന്യമേറാനിടയുണ്ട്. മഴയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നേരിടാന്‍ സജ്ജമാണെന്ന് റെയിന്‍ഫോള്‍ എമര്‍ജന്‍സി കമ്മിറ്റി, അശ്ഗാല്‍, ഗതാഗത വകുപ്പ് എന്നിവ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലുണ്ടാകുന്ന അപകടങ്ങള്‍, ഗതാഗതക്കുരുക്ക്, മറ്റു പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനായി ഗതാഗത വകുപ്പ് 24 മണിക്കൂറും പട്രോള്‍ നടത്തുന്നുണ്ട്.
വെള്ളക്കെട്ടുകളില്‍ വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം. മഴ സന്ദര്‍ഭങ്ങളില്‍ വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കണം. വാഹനങ്ങളെ മറികടക്കരുത്. അനിവാര്യ സന്ദര്‍ഭങ്ങളിലല്ലാതെ ഒരു ട്രാക്കില്‍ നിന്നും മറ്റു ട്രാക്കുകളിലേക്ക് മാറരുത്.
വെള്ളക്കെട്ടുകളില്‍ നിന്നും മാറി ബദല്‍ റോഡുകളിലൂടെ പോകണം. മുന്നോട്ട് പോവുകയാണെങ്കില്‍ റോഡിനു മധ്യത്തിലൂടെ വാഹനം ഓടിക്കുക. ഒരു കാരണവശാലും വശങ്ങള്‍ ചേര്‍ന്ന് വാഹനം ഡ്രൈവ് ചെയ്യരുത്. ടയറുകള്‍, വൈപ്പര്‍ എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണം. വേഗത പരിധികള്‍ പാലിക്കണം. ശക്തമായ കാറ്റില്‍ വൈദ്യുതി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട് സിഗ്‌നലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പുസ്തകോത്സവത്തില്‍ സന്ദര്‍ശകത്തിരക്കേറി; അപൂര്‍വ പുസ്തകങ്ങളും കയ്യെഴുത്ത് പ്രതികളും സ്വന്തമാക്കാം

ഖത്തര്‍ കെ എം സി സി വളയം പഞ്ചായത്ത് സമ്മേളനം ശ്രദ്ധേയമായി