
ദോഹ: അബൂഹമൂറിലെ സഫാരിമാളില്‍ ഷോപ്പിങിനായി എത്തുന്ന ഉപഭോക്താക്കളുടെ വാഹന ത്തിരക്ക് വര്‍ധിച്ചുവരുന്ന സഹചര്യം കണക്കിലെടുത്ത് പുതുതായി നിര്‍മ്മിച്ച വിശാലമായ പാര്‍ക്കിങ് ഏരിയ തുറന്നു. എണ്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ സഫാരിമാളിന്റെ മുന്‍വശത്തായാണ് പുതിയ പാര്‍ക്കിങ് ഏരിയ. സഫാരിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജനപ്രിയ 10,20,30 പ്രമോഷന് ഉപഭോക്താക്കളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വാഹനം പാര്‍ക്ക് ചെയ്യുന്നതിന് മതിയായ സൗകര്യം ഒരുക്കി ഉപഭോക്താക്കളുടെ സുഗമമായ ഷോപ്പിങ് ഉറപ്പു വരുത്തുക എന്ന നിലയിലാണ് സഫാരി പുതിയ പാര്‍ക്കിങ് ഏരിയ തുറന്ന് കൊടുക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.