in ,

വിശുദ്ധ കഅബയുടെ ചരിത്രം അനാവരണം ചെയ്യുന്ന പ്രദര്‍ശനം ക്യുഎന്‍എല്ലില്‍

ദോഹ: വിശുദ്ധ കഅബയുടെ ചരിത്രം അനാവരണം ചെയ്യുന്ന പ്രദര്‍ശനത്തിനു ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍(ക്യുഎന്‍എല്‍) തുടക്കമായി. ഒക്ടോബര്‍ ഒന്നുവരെ പ്രദര്‍ശനം തുടരും. ഇസ് ലാമിന്റെ ഏറ്റവും വിശുദ്ധനഗരമായ മക്കയിലെ ക്യുബ് ഘടനയിലുള്ള വിശുദ്ധ കഅബയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും മനസിലാക്കുന്നതിനും പ്രദര്‍ശനം സഹായകമാകും. വിശുദ്ധ കഅബയുടെ ദൃശ്യാവതരണം സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമാകും.

ശ്രദ്ധാപൂര്‍വം ക്യുറേറ്റ് ചെയ്യപ്പെട്ട അന്‍പതിലധികം സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. ഫോട്ടോകള്‍, കലാസൃഷ്ടികള്‍, പുസ്തകങ്ങള്‍, കയ്യെഴുത്ത് പ്രതികള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ട്. വിശുദ്ധ കഅബയുടെ ചരിത്രത്തെക്കുറിച്ച് ആഴത്തിലറിയാന്‍ സഹായകമാണ് പ്രദര്‍ശനം. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍, വാസ്തുശൈലി സവിശേഷതകള്‍,  അലങ്കാര വസ്തുക്കള്‍ എന്നിവയെക്കുറിച്ചെല്ലാം മനസിലാക്കാനാകും.

വിശുദ്ധ കഅബയുടെ മതപരവും ആത്മീയവുമായ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതാണ് പ്രദര്‍ശനത്തിലെ സൃഷ്ടികള്‍. വിശ്വാസം കേന്ദ്രീകരിച്ചുള്ള പ്രമേയത്തിനാണ് ലൈബ്രറി ഈ മാസം ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന്  ഡിസ്റ്റിങ്റ്റീവ് കലക്ഷന്‍സ് ആക്ടിങ് ഡയറക്ടര്‍ അബീര്‍ അല്‍കുവാരി പറഞ്ഞു. റമദാനോടനുബന്ധിച്ച് ഈ മാസം ഉടനീളം ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അമീര്‍ ബലദ്‌ന ഫാം സന്ദര്‍ശിച്ചു

വിസിയു ആര്‍ട്‌സിലെ ഖാദി പ്രദര്‍ശനം ശ്രദ്ധേയമാകുന്നു