in ,

വിഷു-ഈസ്റ്റര്‍ ആഘോഷിച്ചു

ദോഹ: കേരള വിമന്‍സ് ഇനീഷ്യേറ്റീവ് ഖത്തര്‍ (ക്വിക്ക്) വിഷു-ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിച്ചു. ഹിലാലിലെ വില്ലയില്‍ നടന്ന ആഘോഷത്തില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. ക്വിക്ക് പ്രസിഡന്റ്് സെറീന അഹദിന്റെ അധ്യക്ഷതയില്‍ നടന്ന ആഘോഷത്തില്‍ കുട്ടികളുടെ കലാപരിപാടികളും വിഷു സദ്യയും നടന്നു. ക്വിക്കിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലിജി രതീഷ്, അഞ്ജു ആനന്ദ്, ശ്രീദേവി ജോയ്, ഷെജീ റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം വിഭവങ്ങള്‍ പാചകം ചെയ്താണ് വിഭവസമൃദ്ധമായ വിഷു സദ്യ ഒരുക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആസ്റ്ററില്‍ ഹിപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി

കൊടുവള്ളി സൂപ്പര്‍ ലീഗ് ഫ്രണ്ട്‌സ് വാവാടിന്