in ,

വിസിയു ആര്‍ട്‌സിലെ ഖാദി പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

വിര്‍ജിനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ ഖാദി പ്രദര്‍ശനത്തില്‍ നിന്ന്

ദോഹ: വിര്‍ജിനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ(വിസിയു ആര്‍ട്‌സ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഖാദി പ്രദര്‍ശനം ആകര്‍ഷകമാകുന്നു. വിസിയു ആര്‍ട്‌സിലെ ഫാഷന്‍ പ്രമോഷന്‍ ക്ലാസ്സാണ് പ്രദര്‍ശനത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഖാദിയില്‍ തീര്‍ത്ത വിവിധ തരം വസ്ത്രങ്ങളും ഉത്പന്നങ്ങളും പ്രദര്‍ശനത്തിലുണ്ട്. പരിസ്ഥിതി സൗഹൃദ വസ്ത്രങ്ങളുടെയും മറ്റും ശേഖരം കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. ഖാദി ബ്രാന്‍ഡിനെ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ.

വിര്‍ജിനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ ഖാദി പ്രദര്‍ശനത്തില്‍ നിന്ന്

വിസിയു ആര്‍ട്‌സിലെ 390-ാം നമ്പര്‍ റൂമിലാണ് പ്രദര്‍ശനം. ഖത്തര്‍- ഇന്ത്യ സാംസ്‌കാരിക വര്‍ഷാഘോഷത്തിന്റെ ഭാഗമായിക്കൂടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ എംബസിയുടെ സഹകരണവുമുണ്ട്. സൗജന്യ പ്രദര്‍ശനം ഞായറാഴ്ച വരെ തുടരും. വിസിയു ആര്‍ട്‌സിലെ ഗ്രാഫിക് ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍ കോഴ്‌സുകളിലെ വിദ്യാര്‍ഥികളും നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളും ചേര്‍ന്നാണ് ഇന്ത്യയുടെ പ്രൗഢ സംസ്‌കാരത്തിന്റെ ഭാഗം കൂടിയായ ഖാദിയെ റീബ്രാന്‍ഡ് ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്.

ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഇണങ്ങുന്ന വിധത്തില്‍ ആധുനികതയുമായി സമന്വയിപ്പിച്ചാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം ആറുവരെയാണ് പ്രവേശനംം. പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണാം. സൗജന്യ പ്രവേശനമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വിശുദ്ധ കഅബയുടെ ചരിത്രം അനാവരണം ചെയ്യുന്ന പ്രദര്‍ശനം ക്യുഎന്‍എല്ലില്‍

നാദാപുരം കെഎംസിസി ആനാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു