in ,

വുഖൂദ് മൂന്നു പെട്രോള്‍ സ്‌റ്റേഷനുകള്‍ കൂടി തുറന്നു

ദോഹ: ഖത്തര്‍ ഫ്യുവല്‍(വുഖൂദ്) മൂന്നു പെട്രോള്‍ സ്‌റ്റേഷനുകള്‍ കൂടി തുറന്നു. അല്‍സെയ്‌ലിയ-2 പെട്രോള്‍ സ്‌റ്റേഷനും ദി പേളിലും സൗത്ത് അല്‍അംരിയയിലും രണ്ടു മൊബൈല്‍ പെട്രോള്‍ സ്്‌റ്റേഷനുകളുമാണ് തുറന്നത്. ഇതിനു പുറമെ വിപുലീകരിച്ച അല്‍മര്‍ഖിയ പെട്രോള്‍ സ്‌റ്റേഷനും തുറന്നു. ഇതോടെ വുഖൂദിന്റെ ആകെ പെട്രോള്‍ സ്‌റ്റേഷനുകളുടെ എണ്ണം 96 ആയി. പുതിയൊരു ഫിക്‌സഡ് പെട്രോള്‍ സ്‌റ്റേഷനും നവീകരിച്ച മറ്റൊരു സ്്‌റ്റേഷനും കൂടി തുറക്കാനായതില്‍ സന്തോഷമുണ്ടെന്ന് വുഖൂദ് മാനേജിങ് ഡയറക്ടറും സിഇഒയുമായ എന്‍ജിനിയര്‍ സാദ് റാഷിദ് അല്‍മുഹന്നദി അറിയിച്ചു.പെട്രോളിയം ഉല്‍പന്നങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി രാജ്യത്ത് പെട്രോള്‍ സ്റ്റേഷന്‍ ശൃംഖല വിപുലീകരിക്കുമെന്ന് വുഖൂദ് വ്യക്തമാക്കി. ഉപയോക്താക്കള്‍ക്ക് അവരുടെ സൗകര്യത്തിനനുസൃതമായി മികച്ച നിലവാരത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ ഇന്ധന, ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുതിയ പെട്രോള്‍ സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ വുഖൂദ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. 10,000 സ്‌ക്വയര്‍മീറ്ററിലായാണ് അല്‍സെയ്‌ലിയ-2 സ്റ്റേഷന്‍. മൂന്നു ലൈനുകളിലായി ഒന്‍പത് ഡിസ്‌പെന്‍സറുകളുണ്ട്. 5,300 സ്‌ക്വയര്‍മീറ്ററിലായാണ് അല്‍മര്‍ഖിയ പെട്രോള്‍ സ്‌റ്റേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. നിലവിലെ നാലു ലൈനുകളിലായി നാലു ഡിസ്‌പെന്‍സറുകള്‍ക്കു പുറമെ ചെറിയ വാഹനങ്ങള്‍ക്കായി മൂന്നു ലൈനുകളിലായി മൂന്നു ഡിസ്‌പെന്‍സറുകളുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

2020ല്‍ നാലു ചന്ദ്രഗ്രഹണങ്ങളും രണ്ടു സൂര്യഗ്രഹണങ്ങളും: ക്യുസിഎച്ച്

ചതുര്‍രാഷ്ട്ര വനിതാ ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 16 മുതല്‍