
ദോഹ: അല്വുഖൈര് ഏസ്ദാന് മാളില്‍ പുതുതായി ആരംഭിക്കുന്ന അലീവിയ മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 6.30ന് ഖത്തര്‍ ശൂറാകൗണ്‍സില്‍ അംഗം യൂസുഫ് റാഷിദ് അല്‍ഖാതിര്‍ ഉദ്ഘാടനം ചെയ്യും. അലീവിയയുടെ ഖത്തറിലെ രണ്ടാമത്തെ ശാഖയാണ് വുഖൈറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങില്‍ ഖത്തറിലെ സാമൂഹിക സാംസ്കാരിക, വ്യവസായ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. അലീവിയയും എസ്ദാന്‍ ഹോള്‍ഡിങും സഹകരിച്ചാണ് വുഖൈറില്‍ അലീവിയ മെഡിക്കല്‍ സെന്റര്‍ ആരംഭിക്കുന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള രോഗ നിര്‍ണയ ചികിത്സാ രീതികളാണ് അലീവിയയെ വ്യത്യസ്തമാക്കുന്നതെന്ന് ഫൗണ്ടര്‍ അഷ്റഫ്് കുറുക്കന്പൊയില് പറഞ്ഞു. 35,000 സ്ക്വയര്‍ ഫീറ്റ് ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സെന്ററില്‍ 40 ഔട്ട് പേഷ്യന്റ്് ഡിപ്പാര്‍ട്ടുമെന്റുകളും 150 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ഉദ്ഘാടനം മുതല്‍ രണ്ടുമാസം വരെ ഡോക്ടര്‍ കണ്സള്ട്ടേഷന് ഫീസ് 25 ഖത്തര്‍ റിയാലായിരിക്കും. ഗറാഫ എസ്ദാന്‍ പാലസ് ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അലീവിയ പ്രസിഡണ്ട് ശൈഖ് അലി അബ്ദുല്ല അഹമ്മദ് അലി അല്‍താനി, ഫൗണ്ടര്‍ അഷ്റഫ് കുറുക്കന്പൊയില്, സി.ഒ.ഒ എന്‍ ഉദയകുമാര്‍, മെഡിക്കല്‍ ഡയര്ക്ടര് ഡോ. നൗഫല്‍ റിസ്വാന്, എസ്ദാന്‍ ഹോള്‍ഡിങ് ഹോട്ടല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ വഈല്‍ അല്തലബാനി, അഹമ്മദ് അല്ഹഖീം എന്നിവര്‍ പങ്കെടുത്തു.