in ,

വൃക്കയിലെ കല്ല് നീക്കല്‍: ആദ്യ റോബോട്ടിക് ചികിത്സക്ക് തുടക്കം

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ (എച്ച്എംസി) ഒരു സംഘം ശസ്ത്രക്രിയാ വിദഗ്ധര്‍ റോസ്ഫ്‌ളെക്‌സ് സര്‍ജിക്കല്‍ റോബോട്ട് ഉപയോഗിച്ച് വൃക്കയിലെ കല്ല് നീക്കം ചെയ്തു. ഹസം മെബൈറീക്ക് ജനറല്‍ ആശുപത്രിയി (എച്ച്എംജിഎച്ച്)ലാണ്് ഈ രീതി ഉപയോഗിച്ച് ചികിത്സ ആരംഭിച്ചത്.
അത്യാധുനിക ലാപ്രോസ്‌കോപ്പ് സാങ്കേതികവിദ്യയും റോബോഫ്‌ളെക്‌സ് സാങ്കേതികവിദ്യയുമാണ് കല്ല് നീക്കാന്‍ ഉപയോഗിച്ചത്. എച്ച്എംസിയിലെ ആക്ടിംഗ് ചീഫ് മെഡിക്കല്‍ ഓഫീസറും സര്‍ജിക്കല്‍ സര്‍വീസസ് മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.അബ്ദുല്ല അല്‍അന്‍സാരിയുടെ നേതൃത്വത്തിലാണ് നൂതന ചികിസ്താ രീതി വിജയകരമായി നടപ്പിലാക്കിയത്.
ഹസം മെബൈറീക്ക് ജനറല്‍ ആശുപത്രിയില്‍ പുതിയ സാങ്കേതികവിദ്യ വിജയകരമായി നടപ്പില്‍ വരുത്തിയിരിക്കുകയാണെന്നും ആദ്യമായാണ് ഇത് ഖത്തറില്‍ പരീക്ഷിക്കുന്നതെന്നും അല്‍അന്‍സാരി പറഞ്ഞു. തുര്‍ക്കിയില്‍ നിന്നുള്ള ക്ലിനിക്കുകള്‍ വികസിപ്പിച്ചെടുത്തതാണ് ഈ സാങ്കേതിക വിദ്യ. ലേസര്‍ ഉപയോഗിച്ച് വൃക്കയിലെ കല്ലുകള്‍ തകര്‍ക്കുകയാണ് ചികിത്സാ രീതി.
പൊതുവായ അനസ്‌തേഷ്യയില്‍ ഈ ചികിത്സ നടത്താന്‍ കഴിയും. ശസ്ത്രക്രിയാ മുറിവ് ഇല്ലാത്തതിനാല്‍ തന്നെ കുറഞ്ഞ സമയത്തിനുള്ളില്‍ ചികിത്സ പൂര്‍ത്തിയാക്കാനും രോഗിക്ക് പെട്ടന്ന് സാധാരണ നിലയിലേക്ക് തിരിച്ചുവരാനും കഴിയുന്നു. രോഗി കുറഞ്ഞ വേദന മാത്രമാണ് ഇതില്‍ അനുഭവിക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ വര്‍ഷവും ഇരുനൂറോളം ശസ്ത്രക്രിയകള്‍ ഹസം മെബൈറീക്ക് ജനറല്‍ ആശുപത്രിയില്‍ നടത്താന്‍ കഴിയുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഡോ. അല്‍അന്‍സാരി പറഞ്ഞു.
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആദ്യത്തെ ശസ്ത്രക്രിയയുടെ വിജയം സുപ്രധാന നാഴികക്കല്ലാണെന്ന് ഹസം മെബൈറീക്ക് ജനറല്‍ ഹോസ്പിറ്റല്‍ ആക്ടിംഗ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുസ്തഫ അല്‍ഖലീല്‍ പറഞ്ഞു.
ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ഈ ചികിത്സാ രീതി വിജയകരമായി നടപ്പിലാക്കിയത് രോഗികളുടെ പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണ്. രോഗികള്‍ക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യയും കാര്യക്ഷമമായ മെഡിക്കല്‍ വൈദഗ്ധ്യവും നല്‍കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ഡോ അല്‍ഖലീല്‍ പറഞ്ഞു.വലതു വൃക്കയില്‍ ഏകദേശം രണ്ട് സെന്റീമീറ്റര്‍ വലിപ്പമുള്ള വലിയ കല്ലുള്ള നാല്‍പതുകാരനാണ് ആദ്യ ചികിത്സ നല്‍കിയത്. കല്ലിന്റെ വലുപ്പവും സ്ഥാനവും കാരണം ഈ പ്രക്രിയയ്ക്ക് അനുയോജ്യനായ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ഡോ. സലാഹ് പറഞ്ഞു.
വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും സാധാരണ രൂപം ലാപ്രോസ്‌കോപ്പിക് സാങ്കേതികതയാണ്.
ഈ സാങ്കേതികതയില്‍, അരയില്‍ ഒരു ചെറിയ മുറിവിലൂടെ ഒരു ലാപ്രോസ്‌കോപ്പ് കടന്നുപോകുകയും കല്ല് അല്ലെങ്കില്‍ കല്ലുകള്‍ ചെറിയ കഷണങ്ങളായി തകര്‍ക്കുകയും ചെയ്യുന്നു.
അവ പ്രത്യേക ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഉപയോഗിച്ച് നീക്കംചെയ്യും. ഈ രോഗിയുടെ കാര്യത്തില്‍, കല്ലിന്റെ വലുപ്പവും സ്ഥാനവും കാരണം കൂടുതല്‍ വിപുലമായ ചികിത്സ ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മെട്രോ ഗോള്‍ഡ് ലൈന്‍ വ്യാഴാഴ്ച തുറക്കും

ആഗോള പ്രതിഭാ റാങ്കിംഗില്‍ അറബ് ലോകത്ത് ഖത്തര്‍ ഒന്നാമത്