in

വെയ്ല്‍ കോര്‍ണല്‍ മെഡിസിനില്‍ പുതിയ ബാച്ചിനെ സ്വാഗതം ചെയ്തു

വെയ്ല്‍ കോര്‍ണെല്‍ മെഡിസിന്‍ ഖത്തറിന്റെ പുതിയ മെഡിക്കല്‍ കോഴ്‌സിന് തുടക്കം കുറിക്കുന്ന ചടങ്ങില്‍ നിന്ന്

ദോഹ: വെയ്ല്‍ കോര്‍ണെല്‍ മെഡിസിന്‍ ഖത്തറില്‍ (ഡബ്‌ള്യു.സി.എം.ക്യു) മെഡിക്കല്‍ ബിരുദകോഴ്‌സിന്റെ പുതിയ ബാച്ചിന്റെ അധ്യയനം തുടങ്ങി. നാലുവര്‍ഷം നീളുന്ന മെഡിക്കല്‍ ബിരുദ കോഴ്‌സ് 2023ല്‍ പൂര്‍ത്തിയാകും. 40 വിദ്യാര്‍ഥികളാണ് പുതിയ ബാച്ചിലുള്ളത്. ഇതില്‍ എട്ടുപേര്‍ ഖത്തരികളാണ്.

പുതിയ കോഴ്‌സിലേക്ക് ചേര്‍ന്ന വിദ്യാര്‍ഥികളെ സ്വീകരിക്കുന്ന ചടങ്ങ് കഴിഞ്ഞദിവസം നടന്നു. ഡോക്ടര്‍മാരുടെ വെള്ളകോട്ട് ധരിച്ചാണ് വിദ്യാര്‍ഥികള്‍ വേദിയിലെത്തിയത്. രോഗികളുടെ അടുത്തിടപഴകാനും അവരെ കൂടുതല്‍ മനസിലാക്കുന്നതിന്റെയും ഭാഗമായി പ്രതീകാത്മകമായ രീതിയിലാണ് ബിരുദവിദ്യാര്‍ഥികള്‍ വെള്ളക്കോട്ട് ധരിച്ചത്.

ഗ്രാന്റ് ഹയാത്ത് ദോഹ ഹോട്ടലിലായിരുന്നു കോഴ്‌സിന്റെ ആരംഭം കുറിക്കുന്ന ചടങ്ങ് നടന്നത്. വിദ്യാര്‍ഥികളുടെ സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങ് വീക്ഷിക്കാനെത്തി. എല്ലാവരുടെയും സാന്നിധ്യത്തിലാണ് ബിരുദവിദ്യാര്‍ഥികള്‍ക്ക് സ്റ്റെതസ്‌കോപ്പും വെള്ളക്കോട്ടും കൈമാറിയത്.

ഡബ്‌ള്യു.സി.എം.ക്യു ഡീന്‍ ഡോ. ജാവെയ്ദ് ഷെയ്ഖ് വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തു. വൈറ്റ്‌കോട്ട് ചടങ്ങ് കോളേജിന്റെ അധ്യയനവര്‍ഷത്തിലെ പ്രധാന സവിശേഷതകളിലൊന്നാണെന്നും ട്രെയ്‌നി ഡോക്ടര്‍മാര്‍ക്ക് അവിസ്മരണീയവും സുപ്രധാനവുമായ നാഴികക്കല്ലാണ് ഈ ചടങ്ങെന്നും അദ്ദേഹം പറഞ്ഞു.

അനുകമ്പയുടെയും രോഗശാന്തിയുടെയും പ്രതീകമായി ലോകമെമ്പാടും വെളുത്ത കോട്ട് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, അവ പുതിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാകുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ യുവജനങ്ങളാണ് ഖത്തറിലെ വൈദ്യശാസ്ത്രത്തിന്റെ ഭാവി.

അവരുടെ കരിയറില്‍ അവര്‍ പുതിയ മെഡിക്കല്‍ സങ്കേതങ്ങള്‍ പഠിക്കുകയും ഇന്നത്തെ ഡോക്ടര്‍മാര്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രംകഴിയുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെയ്ല്‍ കോര്‍ണലിന്റെ മറ്റു പൂര്‍വവിദ്യാര്‍ഥികള്‍ക്കൊപ്പം ഇവര്‍ ഖത്തറിന്റെ മെഡിക്കല്‍ സംവിധാനത്തിന്റെ നട്ടെല്ലായിരിക്കും.

വരുംദശകങ്ങളിലുള്‍പ്പടെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ലോകോത്തര ആരോഗ്യസംരക്ഷണം നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവാഗതകര്‍ക്കായി നടത്തിയ ഡബ്‌ള്യു.സി.എം.ക്യു ഓറിയന്‍േറഷനില്‍ വെയ്ല്‍ കോര്‍ണെല്‍ മെഡിസിന്‍ കോളജിന്റെ അധ്യയന രീതികളും പാഠ്യപദ്ധതികളും വിശദീകരിച്ചു. കോളജിന്റെ സൗകര്യങ്ങളെയും അധ്യാപകരെയും കുറിച്ച് വിദ്യാര്‍ഥികളില്‍ ബോധവത്കരണം നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പൈറസി ചാനല്‍ ബ്യൂട്ട്ക്യുവിന്റെ ആസ്ഥാനം റിയാദ്; വെളിപ്പെടുത്തലുമായി അല്‍ജസീറ

വെസ്റ്റ്ഏഷ്യന്‍ പാരാഗെയിംസ്: ഗോള്‍ബോളില്‍ ഖത്തറിന് സ്വര്‍ണം