in ,

വെളിച്ചം 21ാം മൊഡ്യൂള്‍ പ്രകാശനം ചെയ്തു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നടത്തി വരുന്ന ‘വെളിച്ചം’ പഠനപദ്ധതിയുടെ 21ാം മൊഡ്യൂള്‍ സ്റ്റഡി മെറ്റീരിയല്‍ പുറത്തിറക്കി. ഇസ്‌ലാഹി സെന്റര്‍ ഉപദേശകസമിതി അംഗം ആര്‍.വി. മുഹമ്മദിന് ആദ്യകോപ്പി നല്‍കി ഡോ.ബിജു ഗഫൂര്‍ പ്രകാശനം നിര്‍വഹിച്ചു. ക്യൂ.എല്‍.എസ്് വെളിച്ചം ചെയര്‍മാന്‍ സിറാജ് ഇരിട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് കെ.എന്‍. സുലൈമാന്‍ മദനി, ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, ഭാരവാഹികളായ അബ്ദുല്‍ലത്തീഫ് നല്ലളം, മുജീബ് മദനി, വെളിച്ചം ജനറല്‍ കണ്‍വീനര്‍ റഷീദലി, ചീഫ് കോഓഡിനേറ്റര്‍ ഉമര്‍ഫാറൂഖ്, സിലബസ് കമ്മിറ്റി കണ്‍വീനര്‍ അബ്ദുറഹ്മാന്‍ മദനി പ്രസംഗിച്ചു. 

21ാം മൊഡ്യൂള്‍ സ്റ്റഡീ മെറ്റീരിയല്‍ ഇസ്‌ലാഹീ സെന്ററിന്റെ ലക്തയിലുളള പുതിയ ഓഫീസില്‍ നിന്നും ഏരിയാ കോഓഡിനേറ്റര്‍മാരില്‍ നിന്നും ലഭ്യമാവും. ഉത്തരക്കടലാസുകള്‍ തിരിച്ചേല്‍പ്പിക്കുവാനുളള അവസാനതിയ്യതി ഓഗസ്റ്റ് 15 ആയിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 44358739/ 74421250/55221797

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സിറിയയില്‍ ഖത്തര്‍ ചാരിറ്റിയുടെ ഭവനപദ്ധതി: ചെലവഴിച്ചത് 96.5 മില്യണ്‍ റിയാല്‍

കെഎംസിസി തൃക്കരിപ്പൂര്‍ ഫണ്ട് കൈമാറി