in ,

വെള്ളവും വൈദ്യുതിയും: സ്മാര്‍ട്ട് രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ക്ക് തുടക്കമായി

ദോഹ: ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷന്‍(കഹ്‌റമ) സ്മാര്‍ട്ട് രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ക്ക് തുടക്കംകുറിച്ചു. പുതിയ ഫ്ളാറ്റുകളിലേക്കോ അപാര്‍ട്മെന്റുകളിലേക്കോ മാറുമ്പോള്‍ വൈദ്യുതിയും വെള്ളവും ലഭിക്കാന്‍ പ്രത്യേകം അപേക്ഷ നല്‍കുന്ന രീതി ഒഴിവാക്കി വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ സേവനം ലഭ്യമാക്കും. ഇതിനായി നീതിന്യായമന്ത്രാലയം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ സ്മാര്‍ട്ട് രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പാക്കിത്തുടങ്ങി.
മുനിസിപ്പാലിറ്റി മന്ത്രാലയത്തില്‍ നിന്ന് വാടക കരാറിന്റെ രജിസ്‌ട്രേഷന്‍ സമയത്തുതന്നെ ഉപഭോക്താക്കള്‍ക്ക് വെള്ളവും വൈദ്യുതിയും ലഭിക്കുന്നതിനായി കഹ്‌റമ സ്മാര്‍ട്ട് സേവനങ്ങള്‍ക്കായി ഓട്ടോമാറ്റിക്കായി രജിസ്റ്റര്‍ ചെയ്യാനാകും. പുതുതായി ആരംഭിച്ച സ്മാര്‍ട്ട് സേവനം അനുസരിച്ച് കഹ്റമയില്‍ ഉപഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വയമേവ പൂര്‍ത്തിയാക്കാനാകുമെന്ന് കഹ്‌റമ പ്ലാനിങ് ആന്റ് ക്വാളിറ്റി വകുപ്പിലെ കണ്ടിന്യുവസ് ഇംപ്രൂവ്‌മെന്റഅ ഓപ്പറേഷന്‍സ് മേധാവി എന്‍ജിനിയര്‍ നാസര്‍ അല്‍ഖുസൈ പറഞ്ഞു.
രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റികളെ സംവിധാനങ്ങളുമായി സമന്വയിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഉപഭോക്താക്കളുടെ അപേക്ഷയോ രേഖകളോ സമര്‍പ്പിക്കേണ്ട ആവശ്യമില്ല. മുന്‍കൂര്‍ പണവും അടക്കേണ്ടതില്ല. പുതിയ സംവിധാനപ്രകാരം പുതിയ താമസസ്ഥലത്തേക്ക് മാറുന്നതിനു ഉപഭോക്താക്കള്‍ അപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യമില്ല.വാടകകരാര്‍ രേഖപ്പെടുത്തിയ ഉടന്‍തന്നെ ഉപഭോക്താവിന് കഹ്‌റമയില്‍നിന്നും നോട്ടീസ് അയക്കും. വീട്ടുടമക്കും അറിയിപ്പ് അയക്കും. കഹറമയുമായുള്ള രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാലുടന്‍ ആദ്യത്തെ കഹ്‌റമ ബില്ലിനോടൊപ്പം ഡിപ്പോസിറ്റ് തുക ചേര്‍ത്തു നല്‍കും. ആദ്യബില്ലിനൊപ്പം ഈ തുക അടച്ചാല്‍ മതിയാകും.
രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഗുണകരമാണ് ഈ സംവിധാനം. എസ്്്ദാന്‍, വസീഫ്്് പോലുള്ള റിയല്‍ സ്റ്റേറ്റ്്്് ഉടമകളുടെ ഫ്്്ളാറ്റുകളിലും വില്ലകളിലും വാടകക്കാരുടെ പേരിലാണ് കഹ്റമയില്‍ വൈദ്യുതി, വെള്ളം ബില്ലുകള്‍. അതുകൊണ്ടുതന്നെ അവിടങ്ങളിലെ പ്രവാസികള്‍ ഉള്‍പ്പടെയുള്ള താമസക്കാര്‍ക്ക് പുതിയ സേവനം പ്രയോജനകരമാണ്. അതേസമയം വിഭജിച്ച വില്ലകളില്‍ മിക്കതിലും കഹ്്്റമ ബില്‍ സഹിതമാണ് വാടക എന്നതിനാല്‍ അത്തരക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല. പുതിയ സ്മാര്‍ട്ട് രജിസ്‌ട്രേഷന്‍ സംവിധാനപ്രകാരം വാടക കരാറിലെ വിവരങ്ങള്‍ അപ്പോള്‍ തന്നെ സ്വീകരിക്കാന്‍ കഴിയുന്ന ഇന്റേണല്‍ സംവിധാനവുമുണ്ട്.
അതേ സമയം തന്നെ കഹ്റമയിലെ കെട്ടിട ഉടമകളുടെ ഡാറ്റാബേസും നവീകരിക്കും. സാക് സംവിധാനത്തിലൂടെ നീതിന്യായ മന്ത്രാലയത്തിലെ സമഗ്ര സംവിധാനം വഴി ഉടമകളുടെ വിവരങ്ങള്‍ കഹ്റാമയില്‍ റജിസ്റ്റര്‍ ചെയ്യപ്പെടും. കഹ്റാമയുടെ സംവിധാനത്തിലേക്ക് വിവരങ്ങള്‍ കൈമാറുമ്പോള്‍ ഉടമകള്‍ സ്വത്ത് അവകാശ രേഖ നല്‍കേണ്ടതുണ്ട്.
ഇടപാടുകളുടെ വിജയകരമായ കൈമാറ്റം സംബന്ധിച്ച് പുതിയ ഉടമയ്ക്ക് മാത്രമല്ല പഴയ ഉടമയ്ക്കും അറിയിപ്പ് നല്‍കും. പ്രതിമാസം വാടക കരാര്‍ മാറ്റം സംബന്ധിച്ച് 10,000 ത്തോളം അപേക്ഷകളാണ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തില്‍ ലഭിക്കുന്നത്. പുതിയ കെട്ടിടം വാങ്ങുമ്പോള്‍ അല്ലെങ്കില്‍ വാടകക്ക് നല്‍കുമ്പോള്‍ കഹ്റമയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ ചെലവഴിക്കുന്ന സമയവും അധ്വാനവും ഇതിലൂടെ ലാഭിക്കാം.
ഇടപാടുകള്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുമാകും. പരീക്ഷണാടിസ്ഥാനത്തില്‍ ഒരുമാസം മുമ്പ് തന്നെ സര്‍വീസ് തുടങ്ങിയിരുന്നു.
പുതിയ സേവനം രാജ്യത്തെ താമസക്കാര്‍ക്കും പൗരന്മാര്‍ക്കുമായി വ്യക്തിഗത സേവനമാണ്. അധികം താമസിയാതെ കമ്പനികള്‍ക്കും ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കുമുള്ള സേവനങ്ങള്‍ പ്രഖ്യാപിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പ്രഥമ ട്രാവല്‍ ആന്റ് ടൂറിസം എക്‌സ്‌പോ നവംബറില്‍

കൊക്കെയ്ന്‍ കടത്താന്‍ ശ്രമം: മൂന്നു പേര്‍ അറസ്റ്റില്‍