in

വെള്ളിയാഴ്ച മുതല്‍ അല്‍മീര ഷോപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധം

ദോഹ: ഈ വെള്ളിയാഴ്ച മുതല്‍ രാജ്യത്തെ അല്‍മീര സ്‌റ്റോറുകളില്‍ ഉപഭോക്താക്കള്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കി. മാസ്‌ക്ക് ധരിക്കാതെ ഉപഭോക്താക്കള്‍ക്ക് ഷോപ്പുകളില്‍ പ്രവേശനം അനുവദിക്കില്ല. കൊറോണ വൈറസിന്റെ(കോവിഡ്-19) വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ഏപ്രില്‍ 24 മുതല്‍ തീരുമാനം പ്രാബല്യത്തിലാവുമെന്ന് അല്‍മീര അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ ഫേസ് മാസ്‌ക്ക് നിര്‍ബന്ധമായും കൈവശം കരുതണം. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം നേരത്തെ നിഷ്‌കര്‍ഷിച്ചതുപോലെ ഉപയോഗിച്ച മാസ്‌കുകളും കയ്യുറകളും ഗാര്‍ബേജ് ബോക്‌സില്‍ ശരിയായ രീതിയില്‍ ഉപേക്ഷിക്കണം. ആരോഗ്യ പാരിസ്ഥിതിക അപകടങ്ങള്‍ക്കിടയാക്കുമെന്നതിനാല്‍ ഇവ റോഡുകളിലോ മറ്റോ വലിച്ചെറിയരുത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മാസ്‌ക്കുകള്‍ വലിച്ചെറിഞ്ഞ എട്ടു പേര്‍ക്കെതിരെ നടപടി

ഖത്തറിലാദ്യമായി അണുവിമുക്ത ടണലുകള്‍; ഇന്ന് ആദ്യ ടണല്‍ മഅ്മൂറയില്‍