in ,

വേളം പഞ്ചായത്ത് ഖത്തര്‍ കെഎംസിസി ‘തഖ്‌വിയ’ കാമ്പയിന് തുടക്കം

വേളം പഞ്ചായത്ത് ഖത്തര്‍ കെഎംസിസി ‘തഖ്‌വിയ’ കാമ്പയിന്‍ പ്രഭാത സവാരിയില്‍ പങ്കെടുത്ത് സി കെ സുബൈറും  വൈസ് പ്രസിഡണ്ട് അഡ്വ. ഫൈസല്‍ ബാബുവും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കുന്നു

ദോഹ: വേളം പഞ്ചായത്ത് ഖത്തര്‍ കെഎംസിസി ‘വിഷന്‍ 2021’ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘തഖ്‌വിയ’ കാമ്പയിന് തുടക്കം.

പഞ്ചായത്തിലെ കെഎംസിസി പ്രവര്‍ത്തകരുടെ ശാക്തീകരണമാണ് തഖ്‌വിയയിലൂടെ ലക്ഷ്യമിടുന്നത്. ‘നല്ല മനുഷ്യനാകണം നന്നായി മരിക്കണം’ എന്ന ശീര്‍ഷകത്തില്‍ മതം, രാഷ്ട്രീയം, ആരോഗ്യം, സാമ്പത്തികം, കുടുംബം  എന്നീ മേഖലകളായി തിരിച്ചാണ് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്. കാമ്പയിനിന്റെ ഉദ്ഘാടനം ഹെല്‍ത്ത് ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ പ്രഭാത സവാരിയില്‍ പങ്കെടുത്ത് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍,  വൈസ് പ്രസിഡണ്ട് അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ നിര്‍വഹിച്ചു. 

ദോഹയിലെ അല്‍ബിദാ പാര്‍ക്കിലായിരുന്നു പരിപാടി. ക്ലബ് അംഗങ്ങളുടെ സംഗമം സി കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കെ എം സി സി പ്രസിഡണ്ട് ഇസ്മായില്‍ പിലാക്കൂല്‍  അധ്യക്ഷത വഹിച്ചു. വിഷന്‍ 2021 ചെയര്‍മാനും ഖത്തര്‍ ചന്ദ്രിക ഗവേണിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ഡോ. അബ്ദുസമദ് പദ്ധതി വിശദീകരിച്ചു.

അഡ്വ. ഫൈസല്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസി സംസ്ഥാന സെക്രട്ടറി അശ്‌റഫ് കനവത്ത്, വിഷന്‍-2021 കോഓഡിനേറ്റര്‍  എന്‍പി ഗഫൂര്‍ സംസാരിച്ചു. മുഹമ്മദ് കുന്നുമ്മല്‍, മുനീര്‍ ടി എം, ജൗഹര്‍ വി കെ,  അസീസ് കൊല്ലറോത്ത്, സി കുഞ്ഞമ്മദ്, അമ്മദ് കെകെ, റഫീഖ് കെ, റുബീര്‍ കെകെ സംബന്ധിച്ചു. അലി പിസി സ്വാഗതവും  ജംഷീര്‍ വി എം നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മൊറോക്കോ ഫെസ്റ്റിവലില്‍ ഗന്നാസ് സൊസൈറ്റി പങ്കെടുത്തു

കെ.സി സമദിനെ കെ എംസിസി വാണിമേല്‍ ആദരിച്ചു